കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി യുഡിഎഫിന് പണികൊടുത്തു? കേരള കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ പോലും യുഡിഎഫിന് മൂന്നാം സ്ഥാനം

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടിയതിന് പിന്നാലെ കേരള കോണ്‍ഗ്രസിന്‍റെ പിന്തുണയില്‍ സംശയവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ മണ്ഡലത്തില്‍ പോലും യുഡിഎഫ് മൂന്നാമത് എത്തിയതോടെയാണ് മാണിയും കേരള കോണ്‍ഗ്രസും ചേര്‍ന്ന് പിന്നില്‍ നിന്ന് കുത്തിയതാണോയെന്ന സംശയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരോക്ഷമായി ഉന്നയിക്കുന്നത്. മാണി കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും മാണിയുടെ മനസും കേരള കോണ്‍ഗ്രസും വോട്ട് കുത്തിയത് തനിക്കാണെന്ന് സജി ചെറിയാനും വ്യക്തമാക്കിയതോടെ പ്രവര്‍ത്തകരുടെ ഈ ആരോപണത്തിന് ആക്കം കൂടുന്നുണ്ട്.

kmmani

അതേസമയം കനത്ത തിരിച്ചടി നേരിട്ട് യുഡിഎഫ് പരാജയപ്പെട്ടെങ്കിലും കേരള കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ ഭാവിയാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പോട് കൂടി അനിശ്ചിതത്വത്തിലായത്. തിരഞ്ഞെടുപ്പിന് മുന്‍പ് വന്‍ വിലപേശലിനൊടുവിലാണ് മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് പിന്തുണ പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസിന്‍റെ പിന്തുണ ലഭിച്ചിട്ട് കൂടി കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ വോട്ടിന്‍റെ പകുതി പോലും നേടാന്‍ സാധിച്ചിട്ടില്ല.

Recommended Video

cmsvideo
എൽ.ഡി.എഫിന്റെ വിജയാഘോഷം | Oneindia Malayalam

മണ്ഡലത്തില്‍ അയ്യായിരത്തില്‍ അധികം വോട്ടുകള്‍ കേരള കോണ്‍ഗ്രസിന് ഉണ്ടെന്നാണ് മാണി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്ന ഫലമാണ് ഈ തെരഞ്ഞെടുപ്പോടെ പുറത്തുവന്നത്. ആദ്യം ഇടതുപക്ഷത്തേക്ക് ചേക്കേറാനായിരുന്നു മാണിയുടെ ശ്രമം. എന്നാല്‍ സിപിഎം അതിനെ സ്വാഗതം ചെയ്തെങ്കിലും സിപിഐയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാണിക്ക് യുഡിഎഫിലേക്ക് തന്നെ മടങ്ങേണ്ടിവന്നു. എന്നാല്‍ മാണിയും കേരള കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ ഒരു വിജയ ഘടകമല്ലെന്ന് വ്യക്തമായതോടെ എന്താകും ഇനി കേരള രാഷ്ട്രീയത്തില്‍ മാണിയുടെ റോള്‍ എന്നത് കാത്തിരുന്ന് കാണാം.

English summary
kerala congress and manis role in chengannur election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X