ചീഫ് വിപ്പ് പദവിയും മന്ത്രിസ്ഥാനവും കേരള കോൺഗ്രസിന്?..ഗണേഷിന് ഗതാഗതം?അന്തിമ ചർച്ച ഇങ്ങനെ
തിരുവനന്തപുരം; മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ ചിത്രം ഇന്ന് തെളിയും. സിപിഐയുമായി ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഏതൊക്കെ ചെറുപാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന കാര്യത്തിൽ ചർച്ച നടക്കും. നിലവിൽ സിപിഐയ്ക്ക് 4 മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് ധാരണ ആയിരിക്കുന്നത്. എന്നാൽ വകുപ്പുകൾ സംബന്ധിച്ച് കൂടി വ്യക്തത വരേണ്ടതുണ്ട്. ഇതിൽ അന്തിമ ധാരണ ആയി കഴിഞ്ഞാൽ മാത്രമേ മറ്റ് ഘടകക്ഷികൾക്ക് നൽകേണ്ട വകുപ്പുകളും മന്ത്രി പദവും സംബന്ധിച്ച് ധാരണ ഉണ്ടാക്കാൻ സാധിക്കൂ.
ടൗട്ടേ ചുഴലിക്കാറ്റ് ഗോവന്‍ തീരത്ത്; പനാജിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

വകുപ്പുകൾ സംബന്ധിച്ച്
സിപിഎമ്മിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങളാണ് ലഭിക്കുക. രണ്ട് അംഗങ്ങൾ ഉള്ള ജനതാദൾ എസ്, എൻസിപി എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം വീതവും നൽകും. അഞ്ച് അംഗങ്ങൾ ഉള്ള കേരള കോൺഗ്രസിന് ഒരു മന്ത്രി സ്ഥാനം മാത്രമേ നൽകൂവെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏത് വകുപ്പ് എന്ന കാര്യത്തിൽ തിരുമാനമായിട്ടില്ല.

പ്രധാന വകുപ്പ് വേണമെന്ന്
രണ്ട് മന്ത്രി പദം നൽകിയില്ലേങ്കിൽ സുപ്രധാന വകുപ്പ് വേണമെന്നതാണ് അവരുടെ ആവശ്യം. റവന്യൂ, പൊതുമരാമത്ത്, കൃഷി എന്നീ വകുപ്പുകളാണ് കേരള കോൺഗ്രസ് നോട്ടമിടുന്നത്. എന്നാൽ പൊതുമരാമത്ത് വകുപ്പ് വിട്ട് നൽകാൻ സിപിഎം തയ്യാറായേക്കില്ല. റവന്യൂ, കൃഷി വകുപ്പുകൾ വിട്ട് നൽകില്ലെന്ന് സിപിഐയും പറയുന്നു.

അംഗീകരിക്കില്ലെന്ന്
നേരത്തേ തങ്ങളുട കൈയ്യിലുണ്ടായിരുന്ന ടൂറിസം, നിയമം, ഫിഷറീസ് വകുപ്പ് വീട്ടുനൽകിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആവശ്യം അംഗീകരിക്കില്ലെന്നും സിപിഐ വ്യക്തമാക്കുന്നു. അതേസമയം പ്രധാന വകുപ്പുകൾ ലഭിച്ചില്ലേങ്കിൽ ക്യാബിനറ്റ് റാങ്കുള്ള മറ്റൊരു പദവിയും കേരള കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്.

ചീഫ് വിപ്പ് പദം
രണ്ട് മന്ത്രിസ്ഥാനത്തിനായി കേരള കോൺഗ്രസ് സമ്മർദ്ദം ശക്തമാക്കിയാൽ സിപിഐയിൽ നിന്നും എടുത്ത ചീഫ് വിപ്പ് പദം കേരള കോൺഗ്രസിന് നൽകിയേക്കും. എന്നാൽ ഏകംഗകക്ഷികളുടെ കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തേക്കും. പരിഹാരമെന്ന നിലയിൽ ചീഫ് വിപ്പ് പദവി രണ്ടര വർഷം വീതംവെയ്പ്പ് എന്ന കാര്യം പരിഗണിക്കുന്നുണ്ട്.

നാല് കക്ഷികൾ
കോൺഗ്രസ് എസിന് മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യത ഇല്ല. മറ്റ് നാല് കക്ഷികളേയാണ് ഇപ്പോൾ പരിഗണിക്കുന്നത്. കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, എൽജെഡി, ഐഎൻഎൽ എന്നിവർക്കാണ് മന്ത്രിസ്ഥാനം ലഭിക്കുക. ഇവർ പക്ഷേ മന്ത്രിസ്ഥാനം പങ്കിടേണ്ടി വരും.

അംഗീകരിച്ചേക്കില്ല
ജനതാദൾ എസും എൽജെഡിയും മന്ത്രിസ്ഥാനം പങ്കിടണമെന്ന നിർദ്ദേശം സിപിഎം മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിലും ഇത് ഇരു കക്ഷികളും അംഗീകരിക്കില്ല. നേരത്തേ തന്നെ ലയിച്ച് വന്നാൽ മന്ത്രിസ്ഥാനം എന്ന സിപിഎം ആവശ്യവും ഇരു പാർട്ടികളും തള്ളിയിരുന്നു. മഅതേസമയം രണ്ട് മന്ത്രിമാരുള്ള ജെഡിഎസിനോട് മന്ത്രിസ്ഥാനം പങ്കിടണമെന്ന് ആവശ്യപ്പെടാനും സിപിഎമ്മിന് പരിമിതിയുണ്ട്.

ഗണേഷ് കുമാറിന്
കേരള കോൺഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കും. കഴിഞ്ഞ തവണ ഇവരെ പരിഗണിച്ചിരുന്നില്ല. അതേസമയം മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി എല്‍ജെഡിക്ക് നൽകാനുള്ള ആലോചനയും മുന്നണിയിൽ നടക്കുന്നുണ്ട്. മുന്നണിക്ക് പുറത്താണെങ്കിലും കോവൂര്‍ കുഞ്ഞുമോന് ക്യാബിനറ്റ് പദവികൾ ലഭിച്ചേക്കും.
ഹോട്ട് ചിത്രങ്ങളുമായി ആകാന്‍ഷ ശര്‍മ; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications