പിള്ളയെ എല്‍ഡിഎഫില്‍ എടുക്കും; സൂചന നല്‍കി പിണറായി
തിരുവനന്തപുരം: യുഡിഎഫിനകത്തുനിന്നുകൊണ്ട് മുന്നണിയിലെ പ്രമുഖനായ നേതാവ് കെ എം മാണിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ച കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ളയെയും പാര്‍ട്ടിയെയും എല്‍ഡിഎഫില്‍ എടുക്കുമെന്ന സൂചന നല്‍കി പിണറായി വിജയന്‍. യുഡിഎഫ് ആദ്യം ബാലകൃഷ്ണ പിള്ളയെ പുറത്താക്കട്ടെ എന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് പിണറായിയുടെ മറുപടി.
ബാലകൃഷ്ണ പിള്ള അഴിമതി ആരോപണം ഉന്നയിച്ചതിനാണ് അദ്ദേഹത്തെ പുറത്താക്കുന്നത്. അഴിമതി ആരോപണം ഉന്നയിക്കുന്നത് എങ്ങിനെയാണ് തെറ്റാകുക യെന്നും പിണറായി ചോദിക്കുന്നു. യുഡിഎഫ് തീരുമാനത്തിനുശേഷം പിള്ളയെ എല്‍ഡിഎഫില്‍ എടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പിണറായി വ്യക്തമാക്കി.

28ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരായ നടപടിയില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. അതേസമയം, എല്‍ഡിഎഫില്‍ ബാലകൃഷ്ണപിള്ളയെ എടുത്തേക്കുമെന്ന സൂചന യുഡിഎഫിന് തിരിച്ചടിയായി. മുഖ്യമന്ത്രിയടക്കം ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും അഴിമതി തെളിവുകള്‍ കൈയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന ബാലകൃഷ്ണ പിള്ള എല്‍ഡിഎഫില്‍ ചേരുന്നത് യുഡിഎഫ് ഒഴിവാക്കാനാണ് സാധ്യത.
പുറത്താക്കിയാല്‍ അഴിമതി കഥകള്‍ പുറത്തുവരുമെന്ന് ബാലകൃഷ്ണ ഭീഷണിപ്പെടുത്തുകകൂടി ചെയ്ത സാഹചര്യത്തില്‍ ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിയെ യുഡിഎഫില്‍ നിന്നും പുറത്താക്കരുതെന്ന് പല കോണ്‍ഗ്രസ് നേതാക്കളും മുന്നറിയിപ്പു നല്‍കിയതായാണ് വിവരം. എന്നാല്‍, അഴിമതിയെ തുടര്‍ന്ന് ജയിലില്‍ കിടക്കേണ്ടിവന്ന പിള്ളയെ എല്‍ഡിഎഫില്‍ എടുക്കുന്നതിനെ വിഎസ് അച്യുതാന്ദന്‍ എതിര്‍ത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications