കോവിഡ് നിയന്ത്രണം: തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി
രാവിലെ 7 മണി മുതൽ രാത്രി 7 മണിവരെ പരമാവധി ഓർഡിനറി/ ഹ്രസ്വദൂര ഫാസ്റ്റ് ബസുകൾ സർവ്വീസ് നടത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവിന് കാരണമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. രാത്രികാല കർഫ്യൂവും പകൽ സമയങ്ങളിൽ ബസുകളിൽ നിന്നുള്ള യാത്ര വിലക്കും ഏർപ്പെടുത്തിയതോടെ നിരവധി ആളുകളാണ് യാത്രക്ലേശം നേരിടുന്നത്. നിലവിൽ യാത്രാക്കാരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായെങ്കിലും വളരെ തിരക്കേറിയ രാവിലെ 7 മണി മുതൽ രാത്രി 7 മണിവരെ കൂടുതൽ സർവ്വീസുകൾ നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ആർടിസി. ഇതിനായി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കും.

രാവിലെ 7 മണി മുതൽ രാത്രി 7 മണിവരെ പരമാവധി ഓർഡിനറി/ ഹ്രസ്വദൂര ഫാസ്റ്റ് ബസുകൾ സർവ്വീസ് നടത്തും. 12 മണിയ്ക്കൂർ സ്പ്രെഡ് ഓവറിൽ തിരക്കുള്ള സമയമായ രാവിലെ 7 മുതൽ 11 വരെയും, വൈകിട്ട് 3 മണി മുതൽ രാത്രി 7 മണിവരെയും രണ്ട് സ്പെല്ലുകളിലായി 7 മണിക്കൂർ സ്റ്റീറിംഗ് മണിയ്ക്കൂർ വരുന്ന രീതിയിൽ സിംഗിൽ ഡ്യൂട്ടിയായി ജീവനക്കാരെ ക്രമീകരിക്കും. രാവിലെ 11 മണി മുതൽ 3 മണിവരെയുള്ള സമയവും, രാവിലെ 7 മണിക്ക് മുൻപും, വൈകിട്ട് 7 മണിക്ക് ശേഷവും വരുമാനമുള്ള ട്രിപ്പുകളിലെ ഷെഡ്യൂളുകൾ സർവ്വീസ് നടത്തി ജീവനക്കാരുടെ സിംഗിൽ ഡ്യൂട്ടി ക്രമീകരിക്കും. ഡബിൽ ഡ്യൂട്ടി സമ്പ്രദായം 20% ത്തിലധികം ജീവനക്കാർക്ക് അനുവദിക്കില്ല.
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സമയം സര്‍ക്കാര്‍ പൊതുഗതാഗതം അനുവദിച്ച സാഹചര്യത്തില്‍ 60 ശതമാനം ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. യാത്രാക്കാരുടെ ആവശ്യത്തിന് അനുസരിച്ച് പരിമിതമായ ഓര്‍ഡിനറി സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യും. പകല്‍ സമയം മുഴുവന്‍ ദീര്‍ഘദൂര സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യും. ഒരേ ഡിപ്പോയില്‍ നിന്നും ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബസുകള്‍ ഒരു റൂട്ടിലേക്ക് സര്‍വ്വീസ് നടത്തില്ല. ഒരേ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ തമ്മില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ ഇടവേള ഉണ്ടായിരിക്കും.
പകൽ സമയം മുഴുവൻ ദീർഘദൂര സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യും. ഒരേ ഡിപ്പോയിൽ നിന്നും ഒരേ സമയം ഒന്നിൽ കൂടുതൽ ബസുകൾ ഒരു റൂട്ടിലേക്ക് സർവ്വീസ് നടത്തില്ല. ഒരേ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന ബസുകൾ തമ്മിൽ 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ഇടവേള ഉണ്ടായിരിക്കും. സ്റ്റാൻഡ് ബൈയിൽ വരുന്ന ജീവനക്കാർ അവരുടെ ഷെഡ്യൂൽ ഡ്യൂട്ടിയ്ക്ക് ഹാജരാകണം. ഒരു സ്പെല്ലിൽ 7 മണിക്കൂർ ഡിപ്പോയിൽ അവർ ഉണ്ടാകുകയും ചെയ്യും. സ്റ്റാൻഡ് ബൈ ഹാജറിന് അർഹതയുള്ള ജീവനക്കാർക്ക് ഒരു കലണ്ടർ ദിനത്തിൽ ഒരു ഡ്യൂട്ടി എന്ന ക്രമത്തിൽ അനുവദിക്കും.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
മാസ്ക് ധരിക്കാത്ത ഒരാളെപ്പോലും ബസിൽ പ്രവേശിപ്പിക്കില്ല. യാത്രാക്കാർ യാത്രയിലുടനീളം മാസ്ക് ശരിയായ രീതിയിൽ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പ് വരുത്തും. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവരെ യാത്രചെയ്യാൻ അനുവദിക്കില്ല. തർക്കമുണ്ടായാൽ പൊലീസിന്റെ സഹായവും ഉറപ്പാക്കും. ശരിയായ രീതിയിൽ മാസ്ക് ധരിച്ച യാത്രാക്കാരെ മാത്രമേ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന ബോർഡ് എല്ലാ ബസുകളിലും, ബസ് സ്റ്റേഷനുകളിലും പ്രദർശിപ്പിക്കും, ഇതോടൊപ്പം ഈ വിവരം സ്റ്റേഷനുകളിൽ അനൗൺസ്മെന്റും ചെയ്യും.












Click it and Unblock the Notifications