ഇതു വെറുമൊരു തുടക്കമെന്ന്...പാകിസ്താനെ ഞെട്ടിച്ച് കേരള സൈബര്‍ വാരിയേഴ്‌സ്!! കാരണം ഇതാണ്...

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: പാകിസ്താനില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യയുടെ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനു പിന്തുണയുമായി കേരള സൈബര്‍ വാരിയേഴ്‌സെന്ന ഗ്രൂപ്പ്. പാകിസ്താന്റെ പ്രമുഖ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്താണ് ഇവര്‍ നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്കിലെ കേരള സൈബര്‍ വാരിയേഴ്‌സെന്ന പേജിലാണ് യാദവിന് ഇവര്‍ പിന്തുണ പ്രഖ്യാപിച്ചത്. ഭാരതീയനാണ് അദ്ദേഹം. ഭാരതത്തിന്റെ കാവലാളായിരുന്നു. നമ്മുടെ മാതൃരാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ രാപ്പകലില്ലാതെ ഉറക്കമൊഴിച്ച് ഇന്ത്യ മഹാരാജ്യത്തിലെ ഓരോ മണല്‍തരിക്കും സംരക്ഷണം നല്‍കിയവന്‍ എന്ന തരത്തിലാണ് പോസ്റ്റ് ആരംഭിക്കുന്നത്

കാണാതെ പോവരുത്

അദ്ദേഹം ഇന്നൊരു ആപത്തിലാണ്. അതു നമ്മള്‍ കാണാതെ പോവരുത്. നമ്മുടെ സര്‍ക്കാരും മീഡിയയും ഇതിനെതിരേ ശക്തമായി പ്രതിഷേധിച്ചേ മതിയാവൂവെന്നും അവര്‍ കുറിച്ചു.

ഇനിയൊരു സരബ്ജിത്ത് വേണ്ട

ഇതിനെതിരേ ശക്തമായി പ്രതികരിച്ചേ മതിയാവൂ. ഇതു നമ്മുടെ അഭിമാനത്തിന്റെ കൂടി പ്രശ്‌നമാണ്. ഒരു സരബ്ജിത്ത് കൂടി നമുക്ക് വേണ്ടെന്നും കേരള സൈബര്‍ വാരിയേഴ്‌സിന്റെ പോസ്റ്റില്‍ പറയുന്നു.

ഇതൊരു തുടക്കം മാത്രം

പാകിസ്താന്‍ സൈബര്‍ സ്‌പേസ് ആക്രമിച്ചുകൊണ്ട് അദ്ദേഹത്തിനു വേണ്ടി ഞങ്ങള്‍ പ്രതിഷേധിക്കുകയാണ്. ഇതു വെറുമൊരു തുടക്കം മാത്രമാണെന്നും സന്ദേശത്തില്‍ കുറിച്ചിരിക്കുന്നു.

ഹാക്ക് ചെയ്തത്

300ല്‍ അധികം പാക് വെബ്‌സൈറ്റുകള്‍ തങ്ങള്‍ ഹാക്ക് ചെയ്തതായി കേരള സൈബര്‍ വാരിയേഴ്‌സ് അവകാശപ്പെട്ടു. ഈ സൈറ്റുകള്‍ തുറക്കുമ്പോള്‍ ജസ്റ്റിസ് ഫോര്‍ കുല്‍ഭൂഷണ്‍ ജി എന്ന പേജാണ് പ്രത്യക്ഷപ്പെടുന്നത്. കേരള സൈബര്‍ വാരിയേഴ്‌സിന്റെ ലോഗോയും ഇതിലുണ്ട്.

സന്ദേശം ഇങ്ങനെ

അദ്ദേഹം ഇന്ത്യക്കുവേണ്ടി ജീവിച്ചവനാണ്. അദ്ദേഹത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം അടിസ്ഥാനരഹിതമാണ്. ഇത്തരം അവസ്ഥ ഇന്ത്യയിലുണ്ടാവുമ്പോള്‍ ഉചിതമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ഇന്ത്യന്‍ മാധ്യമങ്ങളും സര്‍ക്കാരും ഇതിനെതിരേ പ്രതിഷേധിക്കേണ്ടതുണ്ട്. ഞങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നും കാഴ്ചയില്ലാത്തവരുടെ കണ്ണാണെന്നും ഹാക്ക് ചെയ്യപ്പെട്ട പേജിലുണ്ട്.

English summary
Kerala Cyber Warriors Hack Pakistan Website to Protest Kulbhushan Jadhav's Death Sentence
Please Wait while comments are loading...