ഒരു കോടി വാക്‌സിന്‍ വാങ്ങുന്നതിന്റെ ആശ്വാസത്തില്‍ കേരളം; അതിന് മാത്രം ചെലവ് 460 കോടി... പ്രതിസന്ധി തീരില്ല

തിരുവനന്തപുരം: കേരളം ഒരു കോടി ഡോസ് കൊവിഡ്19 വാക്‌സിനുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് ആശ്വാസം പകരുന്ന വാര്‍ത്ത തന്നെയാണ്. അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതും ആണിത്.

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നത് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ച നയമാണ്. അത്തരമൊരു നയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിറകോട്ട് പോയെങ്കിലും കേരളം ഉറച്ച് നില്‍ക്കുകയായിരുന്നു. എത്രകോടിയായിരിക്കും ഇതിന് കേരളം ചെലവഴിക്കേണ്ടി വരിക? പരിശോധിക്കാം...

70 ലക്ഷം ഡോസ് കൊവിഷീല്‍ഡ്

70 ലക്ഷം ഡോസ് കൊവിഷീല്‍ഡ്

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ 'കൊവിഷീല്‍ഡ്' ആണ് കേരളം കൂടുതല്‍ വാങ്ങാന്‍ ലക്ഷ്യമിടുന്നത്. 70 ലക്ഷം ഡോസുകളാണ് വാങ്ങുന്നത്. കേരളത്തിലെ ആദ്യഘട് വാക്‌സിന്‍ വിതരണത്തിലും ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് കൊവിഷീല്‍ഡ് തന്നെ ആയിരുന്നു.

280 കോടി രൂപ ചെലവ്

280 കോടി രൂപ ചെലവ്

ഒരു ഡോസിന് 400 രൂ നിരക്കില്‍ ആണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങള്‍ക്ക് കൊവിഷീല്‍ഡ് വില്‍ക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് 600 രൂപയാണ്. കേരളം 70 ലക്ഷം ഡോസുകള്‍ വാങ്ങുമ്പോള്‍ വാക്‌സിന് മാത്രം വരുന്ന ചെലവ് 280 കോടി രൂപയാണ്.

കൊവാക്‌സിന് എത്ര

കൊവാക്‌സിന് എത്ര

ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന തദ്ദേശീയ വാക്‌സിന്‍ കൊവാക്‌സിന്റെ 30 ലക്ഷം ഡോസുകളാണ് കേരളം വാങ്ങുന്നത്. ഒരു ഡോസിന് 600 രൂപ നിരക്കില്‍ ആണ് കൊവാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ 30 ലക്ഷം ഡോസിന് കേരളം നല്‍കേണ്ടിവരിക 180 കോടി രൂപ.

മൊത്തം 460 കോടി രൂപ

മൊത്തം 460 കോടി രൂപ

കൊവിഷീല്‍ഡിന് 280 കോടി രൂപയും കൊവാക്‌സിന് 180 കോടി രൂപയും ചെലവഴിക്കേണ്ടി വരുമ്പോള്‍, ഒരു കോട് വാക്‌സിന് വേണ്ടി കേരളം മൊത്തം ചെലവഴിക്കുക 460 കോടി രൂപയാണ്. ഇത് വാക്‌സിന്റെ മാത്രം ചെലവാണ് എന്ന് ഓര്‍ക്കണം. ഇത് വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന്റേയും സൂക്ഷിക്കുന്നതിന്റേയും മറ്റും ചെലവുകള്‍ കൂടി കൂട്ടിയാല്‍ കണക്ക് പിന്നേയും കൂടും.

പ്രതിസന്ധിയ്ക്ക് പരിഹാരം?

പ്രതിസന്ധിയ്ക്ക് പരിഹാരം?

കേരളം ഇപ്പോള്‍ നേരിടുന്നത് വലിയ വാക്‌സിന്‍ ക്ഷാമം ആണ്. ഇതുകൊണ്ട് തന്നെ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്കും, 45 വയസ്സിന് മുകളില്‍ പ്രായമുള്ള ഒന്നാം ഡോസ് സ്വീകരിക്കാനുള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ തന്നെ സാധ്യമാകുന്നില്ല. കൂടുതല്‍ വാക്‌സിന്‍ എത്തിയാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കപ്പെടൂ.

എത്ര കിട്ടും

എത്ര കിട്ടും

ഈ ഒരു കോടി വാക്‌സിനും ഒറ്റയടിക്ക് കിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പത്ത് ലക്ഷം ഡോസുകള്‍ ആയിരിക്കും മെയ് മാസത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഭാരത് ബയോടെക്കില്‍ നിന്നും ലഭിക്കുക എന്നാണ് വിവരം. കേരളത്തിന്റെ വാക്‌സിന്‍ ഡിമാന്‍ഡില്‍ ഇതുകൊണ്ട് മാത്രം മാറ്റം വരാനുള്ള സാധ്യത കുറവാണ്.

കേന്ദ്രത്തില്‍ നിന്ന് കിട്ടണം

കേന്ദ്രത്തില്‍ നിന്ന് കിട്ടണം

കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സൗജന്യ വാക്‌സിന്‍ കൂടി ലഭിച്ചാല്‍ മാത്രമേ കേരളത്തിലെ പ്രതിസന്ധികള്‍ക്ക് നേരിയ അയവെങ്കിലും വരൂ എന്ന് ഉറപ്പാണ്. അമ്പത് ലക്ഷം ഡോസ് ആവശ്യപ്പെട്ടിട്ട് അതിന്റെ പത്ത് ശതമാനം പോലും ഇതുവരെ ലഭിച്ചിട്ടില്ല എന്നതും പ്രശ്‌നമാണ്. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നീക്കവും സംസ്ഥാനം നടത്തുന്നുണ്ട്.

സ്ഥിതി ഗുരുതരം

സ്ഥിതി ഗുരുതരം

കേരളത്തിലെ കൊവിഡ് വ്യാപനം അതീവ ഗുരുതരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റ് ഞെട്ടിപ്പിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിഗണിക്കുകയാണെങ്കില്‍, 12 ജില്ലകളില്‍ എങ്കിലും ലോക്ക് ഡൗണ്‍ നടപ്പിലാക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ ലോക്ക് ഡൗണിലേക്ക് പോകേണ്ടതില്ല എന്ന നിലപാടാണ് മന്ത്രിസഭ സ്വീകരിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+