പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പിണറായി! ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ..

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരളം ആവശ്യപ്പെട്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും, സംസ്ഥാനം ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇക്കാര്യം വിശദീകരിച്ച് ഡിജിപിയുടെ ഓഫീസും പ്രസ്താവന പുറത്തിറക്കി.

കോഴിക്കോട് ഗർഭിണിയെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് പിടിയിൽ! ചവിട്ടേറ്റ് ഗർഭസ്ഥശിശു മരിച്ചു...

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ സംസ്ഥാന ഡിജിപി കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നായിരുന്നു വ്യാഴാഴ്ച പുറത്തുവന്ന വാർത്തകളിലുണ്ടായിരുന്നത്. മദ്ധ്യപ്രദേശിൽ നടന്ന ഡിജിപിമാരുടെ യോഗത്തിൽ കേരള ഡിജിപി ലോക്നാഥ് ബെഹ്റ ഇക്കാര്യം ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡിജിപിമാരുടെ യോഗം...

ഡിജിപിമാരുടെ യോഗം...

കഴിഞ്ഞമാസം മദ്ധ്യപ്രദേശിൽ നടന്ന ഡിജിപിമാരുടെ യോഗത്തിൽ കേരള ഡിജിപി ലോക്നാഥ് ബെഹ്റ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നായിരുന്നു ദേശീയ മാധ്യമത്തിലെ വാർത്ത. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്റെ പ്രതികരണത്തെ ഉദ്ധരിച്ചായിരുന്നു ഇത്തരത്തിലൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നത്.

പ്രത്യേകം പറഞ്ഞു...

പ്രത്യേകം പറഞ്ഞു...

കേന്ദ്ര ആഭ്യന്തര മന്ത്രിയും ആഭ്യന്തര സഹമന്ത്രിയും പങ്കെടുത്ത യോഗത്തിൽ പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തിയ ക്രിമിനൽ കേസുകളെക്കുറിച്ച് ഡിജിപി പ്രത്യേകം സൂചിപ്പിച്ചെന്നും വാർത്തയിലുണ്ടായിരുന്നു.

തീവ്രവാദം...

തീവ്രവാദം...

ഡിജിപി ലോക്നാഥ് ബെഹ്റ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണൾ ഉന്നയിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് ഭീഷണിയാണെന്നും, പോപ്പുലർ ഫ്രണ്ട് തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

 വസ്തുതാവിരുദ്ധം...

വസ്തുതാവിരുദ്ധം...

എന്നാൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരളം ആവശ്യപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും, അടിസ്ഥാനമില്ലാത്തതാണെന്നും ഡിജിപിയുടെ ഓഫീസും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വ്യാജം...

വ്യാജം...

മദ്ധ്യപ്രദേശിലെ യോഗത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി നിർദേശങ്ങളൊന്നും സമർപ്പിച്ചിട്ടില്ലെന്നും, ഇതുവരെ അത്തരമൊരു ആവശ്യവുമായി കേരള പോലീസ് ആരെയും സമീപിച്ചിട്ടില്ലെന്നും ഡിജിപിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആദ്യം ആർഎസ്എസ്...

ആദ്യം ആർഎസ്എസ്...

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന തരത്തിലുള്ള കേന്ദ്രമന്ത്രിയുടെ പ്രതികരണം അടിസ്ഥാന രഹിതമാണെന്നും, നിരോധിക്കുകയാണെങ്കിൽ ആർഎസ്എസിനെയാണ് ആദ്യം നിരോധിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. കൈരളി ടിവിയുടെ ഓൺലൈൻ പതിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നയമല്ല...

നയമല്ല...

വർഗീയ സംഘടനകളെയോ തീവ്രവാദ പ്രസ്ഥാനങ്ങളെയോ നിരോധിക്കുകയെന്നത് സർക്കാർ നയമല്ലെന്നും, നിരോധനം കൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ നേരിടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞതായും കൈരളി ഓൺലൈൻ റിപ്പോർട്ട് ചെയ്തു. മുൻകാല അനുഭവങ്ങളെല്ലാം അതാണ് തെളിയിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ കാര്യത്തിലും ഈ നിലപാട് തന്നെയാണുള്ളത്- മുഖ്യമന്ത്രി പറഞ്ഞു.

അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...

പ്രണയം തുറന്നുപറഞ്ഞ കാമുകനെ വളഞ്ഞിട്ട് മർദ്ദിച്ചു! ഇനിയൊരിക്കലും പ്രേമിക്കില്ല... സംഭവം തൃശൂരിൽ..

English summary
kerala did not requested to ban popular front.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്