കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കടുവ സിനിമയിൽ ഭിന്നശേഷിക്കാരെ അവഹേളിച്ചു'; നോട്ടീസയച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ

Google Oneindia Malayalam News

കൊച്ചി : നടൻ പൃഥ്വിരാജ് നായക വേഷത്തിൽ എത്തിയ കടുവ എന്ന സിനിമ ജനശ്രദ്ധ നേടുകയാണ്. എന്നാൽ ഇപ്പോൾ സിനിമയ്ക്ക് എതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷർ രംഗത്തെത്തിയിരിക്കുന്നു. സിനിമയ്ക്കുള്ളിൽ മാതാപിതാക്കളെയും ഭിന്നശേഷിക്കാരെയും അവഹേളിച്ചു എന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷൻ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ സംസ്ഥാന ഭിന്നശേഷി കമ്മീഷന്റെ നേതൃത്വത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും സംവിധായകനും കമ്മീഷൻ നോട്ടിസ് അയച്ചു. മാതാപിതാക്കൾ ചെയ്യുന്ന പാപങ്ങളുടെ ഫലമാണ് കുട്ടികളുടെ വൈകല്യം എന്ന് ചിത്രം പരാമർശിക്കുന്നുണ്ട്.

ഈ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. സംവിധായകൻ ഷാജി കൈലാസിനും സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റിഫനും ആണ് നോട്ടീസിൽ ലഭിച്ചത്.

1

കടുവ എന്ന സിനിമയിൽ നടൻ പൃഥ്വിരാജിന്റെ നായക വേഷം പ്രതികരിക്കുന്ന ഡയലോഗിനെ ചൊല്ലിയാണ് ഇപ്പോൾ വിവാദം. വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തോടാണ് നാടൻ പൃഥ്വിരാജ് ഈ ഡയലോഗ് പറയുന്നത്. 'നമ്മൾ ചെയ്ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും ' എന്നതാണ് പൃഥ്വിരാജിന്റെ മാസ് ഡയലോഗ്.

പൃഥ്വിരാജ്,നിങ്ങളില്‍ നിന്ന് ആ വാക്കുകള്‍ കേള്‍ക്കേ ദുഃഖമുണ്ട്;കടുവയിലെ ഡയലോഗിനെതിരെ വിമർശനംപൃഥ്വിരാജ്,നിങ്ങളില്‍ നിന്ന് ആ വാക്കുകള്‍ കേള്‍ക്കേ ദുഃഖമുണ്ട്;കടുവയിലെ ഡയലോഗിനെതിരെ വിമർശനം

2

അതേസമയം, പൃഥ്വിരാജിന്റെ നായക കഥാപാത്രം പറയുന്ന ഇത്തരം ഡയലോഗുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും അതിനൊപ്പം തന്നെ വ്യാപകമായ രീതിയിൽ വിവാദവും പ്രതിഷേധത്തിനും കാരണമാകുകയും ചെയ്യുന്നു. നിലവിൽ വളരെ മികച്ച രീതിയിൽ തന്നെ കടുവ എന്ന സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

4

എന്നാൽ, മികച്ച തിയേറ്റർ പ്രതികരങ്ങൾക്ക് ഇടയാകുന്ന സിനിമയ്ക്ക് എതിരെ ഇതിന് മുമ്പ് കുറുവച്ചന്റെ ചെറുമകൻ, ജോസ് നെല്ലുവേലില്‍ രംഗത്ത് എത്തിയിരുന്നു. ഈ സിനിമ തന്റെ ജീവിതത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ടത് ആണെന്ന ഒരു വാക്ക് മാത്രമായിരുന്നു തന്റെ മുത്തച്ഛന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ചിത്രത്തിലെ നായക കഥാപാത്രം പൂര്‍ണമായും സാങ്കല്‍പ്പിക സൃഷ്‍ടി ആണെന്നും ആയിരുന്നു എന്നും ജോസ് വ്യക്തമാക്കിരുന്നു. അദ്ദേഹത്തിന്റെ ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ച് രംഗത്ത് വന്നത്.

'എളമരം കരീം എന്ന ശുദ്ധ ഭോഷ്കനായ രാഷ്ട്രീയ നേതാവിന് ഉഷയുടെ മഹത്വം മനസ്സിലാകില്ല'; എംടി രമേശ്'എളമരം കരീം എന്ന ശുദ്ധ ഭോഷ്കനായ രാഷ്ട്രീയ നേതാവിന് ഉഷയുടെ മഹത്വം മനസ്സിലാകില്ല'; എംടി രമേശ്

4

ജോസ് നെല്ലുവേലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;-

ഈ സിനിമ തന്‍റെ ജീവിതത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ടതാണെന്ന ഒരു വാക്ക് മാത്രമായിരുന്നു എന്‍റെ മുത്തച്ഛന്‍ ആവശ്യപ്പെട്ടത്. പകരം അദ്ദേഹത്തിന് ലഭിച്ചത് ഇതൊരു കല്‍പ്പിത കഥാപാത്രം മാത്രമാണെന്ന, ഷാജി കൈലാസിന്‍റെയും ചിത്രത്തിലെ വലിയ താരങ്ങളുടെയും പ്രസ്‍താവനകളാണ്.

Recommended Video

cmsvideo
പൃഥ്വിരാജിനൊപ്പം ആദ്യത്തെ സിനിമ , Priyanka Nair Interview | Kaduva | Oneindia Malayalam
5

എനിക്ക് രോഷമുണ്ട്. സാധാരണക്കാരായ മനുഷ്യരെ ചൂഷണം ചെയ്യുന്ന മലയാള സിനിമാ വ്യവസായത്തിന് തങ്ങളുടെ തെറ്റായ ചെയ്‍തികള്‍ക്ക് പണവും പ്രശസ്തിയും അംഗീകാരവും ലഭിക്കുന്നു എന്നതിലും എന്‍റെ മുത്തച്ഛന്‍ ജോസ് കുരുവിനാക്കുന്നേല്‍ അവരുടെ ആദ്യത്തെ ഇരയല്ല എന്നതിലും എനിക്ക് വലിയ ദു:ഖമുണ്ട്. പൃഥ്വിരാജിനോടും അദ്ദേഹത്തിന്‍റെ ടീമിനോടും, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു.

English summary
kerala Disability Commissioner issued notice to film producers over actor Prithviraj's controversial dialogue in kaduva movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X