കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് പറഞ്ഞാലും കുഴപ്പമാണ്; ഒട്ടേറെ ചോദ്യങ്ങള്‍, മൗനം പാലിച്ച് സുരേഷ് ഗോപി

Google Oneindia Malayalam News

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയ വേളയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ നടന്‍ സുരേഷ് ഗോപി. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അദ്ദേഹത്തിന് തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു വോട്ട്. ഉച്ചയ്ക്ക് ആളൊഴിച്ച സമയത്താണ് സുരേഷ് ഗോപി ഹെലികോപ്റ്ററില്‍ തൃശൂരില്‍ നിന്ന് എത്തിയത്. വോട്ട് ചെയ്ത ശേഷം രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ അദ്ദേഹം മൗനം പാലിച്ചു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

s

എന്ത് പറഞ്ഞാലും കുഴപ്പമാണ്. ഒന്നും പറയാനില്ലെന്ന് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. തൃശൂരിലെ മല്‍സരം, ബിജെപിയുടെ പ്രകടനം എന്നീ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം മിണ്ടിയില്ല. കാറില്‍ കയറിയ ശേഷം പ്രതികരിക്കാനില്ല എന്ന് പറഞ്ഞതോടെ മാധ്യമങ്ങള്‍ പിന്‍മാറി.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി. ഗുരുവായൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നു എങ്കിലും പാര്‍ട്ടി നിര്‍ദേശിച്ചത് തൃശൂര്‍ മണ്ഡലമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ ശക്തമായ പ്രചാരണത്തിന് തൃശൂരില്‍ സുരേഷ് ഗോപിക്ക് സാധിച്ചില്ല എന്ന വിലയിരുത്തല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു.

സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍

അടുത്തിടെ അദ്ദേഹം നടത്തിയ പല പ്രസ്താവനകളും വിവാദമായിരുന്നു. തലശേരിയിലും ഗുരുവായൂരും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയിരുന്നു. ഇവിടെ ആര് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തോട് ഗുരുവായൂരില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിന്റെ പേരാണ് അദ്ദേഹം നിര്‍ദേശിച്ചത്. അതേസമയം, തലശേരിയില്‍ സിപിഎം സ്ഥാനാര്‍ഥി എഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പിണറായിയുടെ രാജി.. നിലവിളിച്ചു അമ്മ..ഭീകര പ്രതികരണം | Oneindia Malayalam

English summary
Kerala Election 2021: Actor Suresh Gopi did not responded to media when arrive to cast vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X