തലസ്ഥാനം പിടിച്ചാൽ കേരള ഭരണം; തെക്കൻ കേരളം ചുവക്കുമോ? അതോ അട്ടിമറിയോ?കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം; തലസ്ഥാനം പിടിച്ചാൽ കേരളം ഭരിക്കാനാകുമോ? സംസ്ഥാന ചരിത്രം പരിശോധിച്ചാൽ അതാണ് പതിവ്. 2016 ൽ ജില്ലയിലെ 14 മണ്ഡലങ്ങളിൽ 10 പിടിച്ചാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. 2011 ൽ യുഡിഎഫിനൊപ്പമായിരുന്നു ജില്ല, ലഭിച്ചത് 9 സീറ്റുകൾ.കേരളത്തിലെ പതിവ് ഇതാണെന്നിരിക്കേ തെക്കൻ കേരളത്തിലെ ഫലവും ഏറെ ഉറ്റുനോക്കപ്പെടുകയാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലായി 39 മണ്ഡലങ്ങളാണ് ഉള്ളത്.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

വെറും 6 മണ്ഡലങ്ങൾ
തെക്കൻ ജില്ലകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചതാകട്ടെ വെറും 6 മണ്ഡലങ്ങൾ. തിരുവനന്തപുരത്ത് നിന്ന് നാലും ആലപ്പുഴയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ഒരു മണ്ഡലവും. പിന്നീട് 2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നുള്ള ഒരു സീറ്റ് നഷ്ടപ്പെടുകയും ആലപ്പുഴയിൽ നിന്ന് അധികമായി ഒരു സീറ്റ് നേടുകയും ചെയ്തു. എന്നാൽ ഇത്തവണ പല മണ്ഡലങ്ങളിലും അട്ടിമറി ഉണ്ടാകുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.

ശക്തമായ ത്രികോണ പോരാട്ടം
തിരുവനന്തപുരം ജില്ലയിൽ ഇത്തവണ കടുത്ത പോരാട്ടം നടന്ന നിരവധി മണ്ഡലങ്ങൾ ഉണ്ട്. അതിൽ നിർണായകമായ ബിജെപിയുടെ സിറ്റിംഗ് മണ്ഡലമായ നേമം. ഇതുകൂടാതെ കഴക്കൂട്ടം, തിരുവനന്തപുരം എന്നിവടങ്ങളിലും ശക്തമായ ത്രികോണ പോരാട്ടത്തിനായിരുന്നു വഴിവെച്ചത്. ഇതിൽ കഴക്കൂട്ടം നിലനിർത്തുന്നതിനൊപ്പം നേമം പിടിച്ചെടുക്കാമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടൽ. കെ മുരളീധരനിലൂടെ യുഡിഎഫ് ഇവിടെ അട്ടിമറി പ്രതീക്ഷിക്കുമ്പോൾ കോട്ട കാക്കുമെന്ന് ബിജെപിയും പറയുന്നു.

കൊല്ലം തൂത്തുവാരുമോ?
കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ കൊല്ലം ജില്ലയിൽ നാല് മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. മുകേഷന്റെ കൊല്ലം, മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറ, കരുനാഗപ്പള്ളി,ചവറ എന്നിവയാണ് ആ മണ്ഡലങ്ങൾ. ഇവിടെ ഇക്കുറി അട്ടിമറി ഉണ്ടാകുമെന്ന് യുഡിഎഫ് ആവർത്തിക്കുന്നു.

പത്തനംതിട്ടയിൽ അഞ്ചും
അതേസമയം പത്തനംതിട്ടയിൽ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചതുൾപ്പെടെ അഞ്ച് സീറ്റുകളിലും വിജയം ആവർത്തിക്കുമെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ ആറൻമുളയിലും റാന്നിയിലും അട്ടിമറിയെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. ഇടതുകോട്ടയെന്ന അറിയപ്പെടുന്ന ആലപ്പുഴയിലെ ഫലവും ഏറെ നിർണായകമാണ്.

ആലപ്പുഴയിൽ എന്ത്
മുതിർന്ന നേതാക്കളായ ജി സുധാകരൻ, തോമസ് ഐസക് എന്നിവർ തിരഞ്ഞെടുപ്പിൽ മാറി നിന്നത് തിരിച്ചടിയാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സിപിഎമ്മിലെ വിഭാഗീയതും ഫലത്തെ സ്വാധീനിച്ചേക്കും. ഐസക്കിന്റെ ആലപ്പുഴയും സുധാകരന്റെ അമ്പലപ്പുഴയും ഒപ്പം കായംകുളം, അരൂർ, ഹരിപ്പാട് എന്നീ അഞ്ച് മണ്ഡലങ്ങളാണ് യുഡിഎഫ് ഇവിടെ പ്രതീക്ഷ പുലർത്തുന്നത്.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications