Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; 3 സീറ്റ് വരെ പ്രവചിച്ച് വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെകള്‍. ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍. കേരളത്തില്‍ യുഡിഎഫ് കൂടുതല്‍ സീറ്റ് പിടിക്കുമെന്നും എല്‍ഡിഎഫ് 2019നെ അപേക്ഷിച്ച് നേരിയ മുന്നേറ്റം മാത്രമാണ് നടത്തുകയെന്നും സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

എബിപി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ജന്‍കി ബാത്ത്, ഇന്ത്യ ടിവി എന്നിവര്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളിലാണ് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കുന്നത്. ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോളില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് മാത്രമേ ലഭിക്കൂ എന്നും സൂചിപ്പിക്കുന്നു. മറ്റു സര്‍വ്വെകളില്‍ ഏറിയാല്‍ 5 സീറ്റ് വരെ മാത്രമേ എല്‍ഡിഎഫിന് കിട്ടൂ എന്നും വ്യക്തമാക്കുന്നു.

kerala-exit-poll-bjp

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് നേരത്തെ ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. അഞ്ച് സീറ്റ് വരെ കിട്ടുമെന്നാണ് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ ആവര്‍ത്തിച്ചിരുന്നത്. അതേസമയം, കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ബിജെപി വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും തൃശൂരില്‍ നടന്‍ സുരേഷ് ഗോപിയും ജയിക്കുമെന്ന് ബിജെപിക്ക് അമിതമായ പ്രതീക്ഷയുണ്ട്. ചില എക്‌സിറ്റ് പോള്‍ സര്‍വ്വെകളില്‍ ഇക്കാര്യം ശരിവെക്കുന്നു. ഈ രണ്ട് മണ്ഡലങ്ങളാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലും സൂചിപ്പിക്കുന്നത്.

എക്‌സിറ്റ് പോള്‍ പൂര്‍ണമായും ശരിയാകണമെന്നില്ല. എന്നാല്‍ ഏറെകുറെ യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലത്തോട് ചേര്‍ന്ന് നില്‍ക്കാറുണ്ട്. തമിഴ്‌നാട്ടിലും ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍. കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലും ബിജെപിക്ക് മുന്നേറ്റം പ്രവചിക്കുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി മുന്നേറ്റം പ്രകടമാകും. ബംഗാളിലും യുപിയിലും പാര്‍ട്ടി കൂടുതല്‍ സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+