Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റില്‍ കേരളത്തിന് കിട്ടി, മനം നിറയെ നിരാശ: പ്രതീക്ഷിച്ച ഒരു പദ്ധതി പോലുമില്ല

കേന്ദ്ര ബജറ്റില്‍ കേരളം നേരിട്ട അവഗണനയ്ക്കെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ സംസ്ഥാനത്ത് പ്രതിഷേധം ഉയരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ധനകാര്യ വകുപ്പ് മന്ത്രി, എംപിമാർ തുടങ്ങിയവരൊക്കെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് വന്നു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

kerala-budjet

നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാർഹവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും ബജറ്റില്‍ അവഗണിച്ചെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്റെ പേരെയില്ല. എയിംസ് സംബന്ധിച്ച് തിരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനവും പാലിച്ചില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പ്രതീക്ഷകള്‍

ഇത്തവണ ആദ്യമായി ഒരു എംപിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞതിനാലും രണ്ട് കേന്ദ്ര സഹ മന്ത്രിമാർ ഉള്ളതിനാലും ബജറ്റില്‍ കേരളം ഇത്തവണ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാല്‍ എയിംസ്, 24000 കോടിയുടെ സാമ്പത്തിക പാക്കേജ് തുടങ്ങി കേരളം ആവശ്യപ്പെട്ട പലപദ്ധതികളും കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിച്ചു.

രാജ്യത്തിന്റെ തന്നെ വികസനത്തിന് അടിത്തറ പാകുന്ന വിഴിഞ്ഞ തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയ സാമ്പത്തിക ശിപാർശകളും കേരളം കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നു. ഇതിന് പുറമെ ജി എസ്‌ ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത് 50:50 ആയി പുനർനിർണയിക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽ നിന്ന് 75 ശതമാനമാക്കൽ എന്നിവയും കേരളത്തിന്റെ ആവശ്യങ്ങളായിരുന്നു. എന്നാല്‍ ഒന്നും നടപ്പിലായില്ല.

കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന ചുരം ബദല്‍ തുരങ്ക പാത, റബറിന്റെ താങ്ങ് വില ഉയർത്തൽ, തലശ്ശേരി -മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതകൾ, പരമ്പരാഗത മേഖലയുടെ നവീകരണം, അതിവേഗ ട്രെയിന്‍ പദ്ധതി എന്നിവയിലെല്ലാം കേരളം പരിഗണന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇവയൊന്നുപോലും ബജറ്റില്‍ പരാമർശ വിഷയമായില്ല.

പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോഴും പട്ടികയിൽ കേരളമില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ മാത്രമാണ് പദ്ധതിക്കായി കേന്ദ്ര സർക്കാർ പരിഗണിച്ചത്. അടുത്ത കാലത്തായി കേരളം വലിയ രീതിയിലുള്ള പ്രളയക്കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കെയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള ഈ അവഗണന.

പ്രളയ ദുരിതം നേരിടാന്‍ ബീഹാറിന് 11500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചത്. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം നിയന്ത്രിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കുമായി നേപ്പാളിലേതിന് സമാനമായ രീതിയിലുള്ള പദ്ധതിയാണ് നടപ്പിലാക്കുക.

കെ സുരേന്ദ്രന്റെ പ്രതികരണം

അതേസമയം, കേരളത്തോടെ കേന്ദ്രം അവഗണന കാണിച്ചിട്ടില്ലെന്നായിരുന്നു ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചത്. ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുന്നേ സംസ്ഥാന ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷമായിട്ട് ഒരു ബഡ്ജറ്റിലും എംയിസ് പോലെയുള്ള പദ്ധതികൾ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്. എന്നാൽ മുൻവിധിയോടുകൂടിയുള്ള വിമർശനമാണ് കേരള ധനകാര്യ മന്ത്രി ഉന്നയിക്കുന്നത്. കേരളത്തിലെ ഓരോ കേന്ദ്ര പദ്ധതിക്കും എന്തൊക്കെ ലഭിച്ചു എന്ന് വ്യക്തമാകാൻ ഇരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+