കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത് ഐഎഎസ് ഓഫീസര്‍മാര്‍.... ബീഹാറും യുപിയും കണ്ടുപഠിക്കേണ്ടത്!

Google Oneindia Malayalam News

കൊച്ചി: കേരളം പ്രളയത്തെ അതിജീവിച്ച് കൊണ്ടിരിക്കുകയാണ്. അതിനായി വിവിധയിടങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് കൊണ്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രവാസികളടക്കമുള്ളവര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ ഒരുവശത്ത് നില്‍ക്കുമ്പോഴും കേരളം ദുരന്തത്തെ അതിജീവിക്കുമെന്ന് ഉറപ്പാണ്. അതിലുപരി പ്രളയക്കെടുതിയ കേരളം നേരിട്ട രീതി മാതൃകാപരമാണ്.

അതില്‍ എടുത്ത് പറയേണ്ടത് ഐഎഎസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനമാണ്. സര്‍ക്കാരിനൊപ്പം ചേര്‍ന്ന് അവര്‍ പ്രവര്‍ത്തിച്ച രീതിയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്കമായിട്ടും ഇതില്‍ നിന്ന് കേരളം കയറുന്നതും അതുകൊണ്ടാണ്. അതേസമയം ഉത്തര്‍പ്രദേശിലും ബീഹാറിലും ഈ ഏകോപനമില്ലായ്മയാണ് ദുരന്തത്തിന്റെ തോത് കൂട്ടിയതും.

പ്രളയത്തെ എങ്ങനെ നേരിട്ടു

പ്രളയത്തെ എങ്ങനെ നേരിട്ടു

ജില്ലാ കളക്ടര്‍മാരുടെ സേവനം എടുത്ത പറയേണ്ട ഒന്നാണ്. ജനങ്ങളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരമാവധി എത്തുന്നുണ്ടെന്ന് ഉറപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചത്. 14 ജില്ലകളിലും കൃത്യസമയത്ത് കാര്യങ്ങള്‍ അറിയിക്കുന്നതിനായി ഫേസ്ബുക്ക് പേജുകളും ഉണ്ടായിരുന്നു. പ്രളയക്കെടുതികള്‍ ഏറ്റവുമധികം ബാധിച്ച മധ്യകേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. തൃശൂര്‍ ജില്ലാകളക്ടറായ ടിവി അനുപമ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ തന്നെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. തൃശൂരില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുണ്ടായ മാല, ചാലക്കുടി, കൊടുങ്ങല്ലൂര്‍, അന്നമനട, എന്നീ പ്രദേശങ്ങളിലെ കാര്യങ്ങളാണ് ഇവര്‍ തുടര്‍ച്ചയായി അറിയിച്ചിരുന്നത്.

റെസ്‌ക്യു വെബ്‌സൈറ്റ്

റെസ്‌ക്യു വെബ്‌സൈറ്റ്

ഐഎഎസ് ഓഫീസര്‍മാര്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തിച്ചത്. കേരള ഐടി മിഷന്‍ ആരംഭിച്ച റെസ്‌ക്യു വെബ്‌സൈറ്റും ഇക്കാര്യത്തില്‍ വലിയ നീക്കങ്ങളാണ് നടത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിലും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം പ്രശംസയര്‍ഹിക്കുന്നതായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യവും സബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷും വയനാട് ഖേലയില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. വയനാട് കളക്ടറേറ്റില്‍ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ ഇവര്‍ ഇറക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

മികച്ച ഏകോപനം

മികച്ച ഏകോപനം

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഏകോപനമാണ് ഐഎഎസ് ഓഫീസര്‍മാരില്‍ നിന്നുണ്ടായത്. പത്മനാഭപുരത്തെ സബ് കളക്ടറായ രാജ ഗോപാല്‍ സുങ്കര രക്ഷാപ്രവര്‍ത്തനത്തിനായി നേരിട്ടിറങ്ങുകയും ചെയ്തു. പത്തനംതിട്ടയിലെ ഏകോപനം കൈയ്യടി അര്‍ഹിക്കുന്നതാണ്. ഇവിടെ പിബി നൂഹാണ് കളക്ടര്‍. പുതിയ നിയമനമായ നൂഹിനെ സഹായിക്കാന്‍ മുന്‍ ജില്ലാകളക്ടറായ ഹരി കിഷോറിനെ സ്‌പെഷ്യല്‍ ഓഫീസറായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടേക്ക് അയച്ചത്. സര്‍ക്കാരിന്റെ പെട്ടെന്നുള്ള നീക്കം പത്തംതിട്ടയെ ദുരിതാശ്വാസപ്രവര്‍ത്തനത്തെ മുന്നോട്ടു നയിക്കുന്നതില്‍ നിര്‍ണായകമായി. നൂഹും ഹരികിഷോറും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

സര്‍ക്കാരിന് കൈയ്യടി

സര്‍ക്കാരിന് കൈയ്യടി

ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടാന്‍ കേരളത്തെ സഹായിച്ചത് സര്‍ക്കാരിന്‍ നേട്ടം കൂടിയാണ്. 2015ല്‍ തുടങ്ങിയ ജില്ലാ ദുരന്തനിവാരണ പദ്ധതിയാണ് ഈ ഏകോപനത്തിന് ഐഎഎസ് ഓഫീസര്‍മാരെ സഹായിച്ചത്. ദുരന്തത്തെ മുന്‍കൂട്ടി കണ്ട് ഓരോ ജില്ലകളിലും രൂപീകരിച്ചതാണ് ഈ പദ്ധതിയെന്ന് പറയേണ്ടി വരും. ഓരോ ജില്ലയ്ക്കും ദുരന്തത്തെ നേരിടാന്‍ പര്യാപ്തമാക്കുന്ന തരത്തിലുള്ളതാണ് പദ്ധതി. ഇതോടെ പഞ്ചായത്ത്-താലൂക്ക് തലത്തില്‍ വരെ പ്രവര്‍ത്തനം ശക്തമാക്കാന്‍ സാധിച്ചു. ജില്ല ദുരന്തനിവാരണ പദ്ധതി ദേശീയ-സംസ്ഥാന ചട്ടങ്ങള്‍ പാലിച്ച് കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

ദേശീയ ദുരന്ത നിവാരണ സമിതി

ദേശീയ ദുരന്ത നിവാരണ സമിതി

ദേശീയ ദുരന്ത നിവാരണ സമിതിയുടെ ചട്ടങ്ങള്‍ ഏറ്റവും നന്നായി പാലിച്ചതും കേരളത്തിന് പ്രളയത്തില്‍ രക്ഷയായി. ഉത്തര്‍പ്രദേശിലും ബീഹാറിലും അസമിലും ഇത് പ്രായോഗികമായിരുന്നില്ല. തമിഴ്‌നാട് ദുരന്തനിവാരണത്തിന് പ്രാധാന്യം നല്‍കിയത് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ പ്രളയം ഉണ്ടായതിന് ശേഷം മാത്രമാണ്. യുപിയിലെ 75 ജില്ലകളില്‍ വെറും 10 ജില്ലകളില്‍ മാത്രമാണ് ജില്ലാ ദുരന്തനിവാരണ സമിതി ഉള്ളത്. 2017ലെ വെള്ളപ്പൊക്കത്തില്‍ സംസ്ഥാന ഭരണകൂടം തീര്‍ത്തും പരാജയമായിരുന്നു. അതുകൊണ്ട് യുപിക്ക് സൈന്യത്തെയും ദേശീയ ദുരന്ത നിവാരണ സമിതിയെയും പൂര്‍ണമായും ആശ്രയിക്കേണ്ടി വരികയായിരുന്നു.

Recommended Video

cmsvideo
കേരളത്തിന്റെ സൈന്യത്തെ സർക്കാർ ആദരിച്ചു | Kerala Flood 2018 | OneIndia Malayalam
ബീഹാറിലും കഷ്ടം

ബീഹാറിലും കഷ്ടം

കേരളത്തില്‍ നിര്‍ണായകമായ രക്ഷാദൗത്യങ്ങള്‍ക്ക് മാത്രമാണ് സൈന്യം മുന്നിട്ടിറങ്ങിയത്. എന്നാല്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ദയനീയമായിരുന്നു. ബീഹാറില്‍ ഒരു ജില്ലയില്‍ മാത്രമാണ് ജില്ലാ ദുരന്തനിവാരണ സമിതി ഉള്ളത്. 38 ജില്ലകളില്‍ മധുബനിയില്‍ മാത്രമാണ് ഇതുള്ളത്. കേരളത്തില്‍ സാധാരണക്കാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ ഗുണകരമായിരുന്നു. ചില സന്നദ്ധ ഗ്രൂപ്പുകളും സഹായത്തിനെത്തിയിരുന്നു. ഈ സഹായം പുനര്‍നിര്‍മാണത്തിന് കൂടി എത്തിയാല്‍ കേരളം ദുരന്തത്തെ അതിജീവിക്കുമെന്ന് ഉറപ്പാണ്.

ഷഹീന്‍ വധം.... പ്രതി നടത്തിയത് ഗുഢനീക്കങ്ങള്‍.... അന്വേഷണം ശരിയല്ലെന്ന് പോലീസിനെതിരെ പരാതി!!ഷഹീന്‍ വധം.... പ്രതി നടത്തിയത് ഗുഢനീക്കങ്ങള്‍.... അന്വേഷണം ശരിയല്ലെന്ന് പോലീസിനെതിരെ പരാതി!!

പ്രവാസികളെ പുറത്താക്കുന്നു; മലയാളികള്‍ നാട്ടിലേക്ക്!! സൗദിയും കുവൈത്തും ശക്തമായ നടപടിക്ക്പ്രവാസികളെ പുറത്താക്കുന്നു; മലയാളികള്‍ നാട്ടിലേക്ക്!! സൗദിയും കുവൈത്തും ശക്തമായ നടപടിക്ക്

English summary
kerala flood 2018 ias officers have a great role in rescue mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X