കെ രാജു ചുമതല കൈമാറിയതിലും പിഴവ്..... മുഖ്യമന്ത്രി അറിഞ്ഞില്ല.... തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മന്ത്രി രാജുവിന്റെ വിദേശയാത്രയില്‍ വിവാദം കത്തുന്നു. മന്ത്രിയുടെ പ്രസ്താവനയില്‍ സിപിഐക്ക് കടുത്ത അതൃപ്തിയാണുള്ളത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു രാജുവിന്റെ പ്രസ്താവന. ഇതിന് പുറമേ ചുമതല കൈമാറിയ വിഷയത്തിലും അടിമുടി പിഴവുകളാണ് ഉള്ളത്. ഇതോടെ മന്ത്രിയുടെ രാജി ആവശ്യം കൂടുതല്‍ ശക്തമായിട്ടുണ്ട്. പാര്‍ട്ടിയും അദ്ദേഹത്തെ കൈയ്യൊഴിഞ്ഞേക്കുമെന്നാണ് സൂചന.
നേരത്തെ സിപിഐയുടെ കേന്ദ്ര നേതൃത്വത്തിനും യാത്രയില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. മന്ത്രി ജര്‍മനിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം എന്ത് നടപടിയെന്ന കാര്യം ചര്‍ച്ച ചെയ്യാമെന്നായിരുന്നു ധാരണ. എന്നാല്‍ രാജു ഇക്കാര്യത്തില്‍ തെറ്റുപ്പറ്റിയെന്ന് സമ്മതിക്കാന്‍ തയ്യാറാവാത്തത് സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാന നേതാക്കളെല്ലാം അദ്ദേഹത്തെ കെവിടുമെന്നാണ് സൂചന.

ചുമതല കൈമാറിയത് നിയമപ്രകാരമല്ല
കെ രാജു വിദേശയാത്ര പോകുന്നതിന് മുമ്പ് ചുമതല കൈമാറിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെയാണ്. ഇത് ഗുരുതര വീഴ്ച്ചയാണ്. പൊതുഭരണ വകുപ്പ് ഉത്തരവിറക്കണമെന്നാണ് ചട്ടം. മന്ത്രി തിലോത്തമനായിരുന്നു ചുമതല. അത് സ്വന്തം ലെഡര്‍ പാഡിലാണ് ചുമതല കൈമാറുന്നതായി രാജു അറിയിച്ചത്. ജര്‍മന്‍ യാത്രയിലെ വിവാദത്തിന് പിന്നാലെ ഇതും കൂടി വന്നതോടെ അദ്ദേഹം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

വിദേശ യാത്രയില്‍ തെറ്റില്ല
കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് ജര്‍മന്‍ യാത്ര വെട്ടിച്ചുരുക്കി നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട് മന്ത്രി രാജു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ യാത്രയില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം ഭാഗം ന്യായീകരിച്ച് രാജു പ്രസ്താവനയിറക്കിയത്.

സിപിഐക്ക് കടുത്ത അതൃപ്തി
സിപിഐക്കും കാനം രാജേന്ദ്രനും മന്ത്രിയുടെ പ്രസ്താവനയില്‍ കടുത്ത എതിര്‍പ്പാണുള്ളത്. വമ്പന്‍ പിഴവ് സംഭവിച്ചെങ്കിലും അതിനെ ന്യായീകരിക്കാനാണ് രാജുവിന് താല്‍പര്യമെന്നാണ് വിമര്‍ശനം. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. അതേസമയം സിപിഐയുടെയും സഹസംഘടനകളുടെയും പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലും മന്ത്രിയെ തള്ളിപ്പറഞ്ഞു. ഇന്നലെ വൈകിട്ടാണ് മന്ത്രി ജര്‍മനിയില്‍ നിന്ന് തിരിച്ചെത്തിയത്.

പോവുമ്പോള്‍ പ്രശ്‌നമില്ലായിരുന്നു....
മന്ത്രി ജര്‍മനിയില്‍ നിന്ന് മടങ്ങി വന്ന ശേഷം പറഞ്ഞ കാര്യങ്ങള്‍ വന്‍ വിവാദമായിരുന്നു. താന്‍ പോകുന്ന സമയത്ത് കേരളത്തില്‍ കാര്യമായ പ്രകൃതിക്ഷോഭമില്ലായിരുന്നുവെന്നാണ് രാജു പറഞ്ഞത്. ഓഗസ്റ്റ് 14നാണ് മഴ വീണ്ടും ശക്തിപ്പെട്ടത്. 15നാണ് മന്ത്രി കേരളത്തില്‍ നിന്ന് പോയത്. ആദ്യമുണ്ടായ പ്രകൃതിക്ഷോഭത്തിന് ശേഷം വെള്ളം കുറഞ്ഞുവന്ന സമയമായിരുന്നു അത്. കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷമാണ് പോയതെന്നും മന്ത്രി പറഞ്ഞു.

എല്ലാം മലയാളികള്‍ക്ക് വേണ്ടി
ലോക മലയാളി കൗണ്‍സിലിന്റെ സമ്മേളനം മൂന്നുമാസം മുമ്പ് നിശ്ചയിച്ചതാണ്. മലയാളികള്‍ തന്നെയാണ് അത് സംഘടിപ്പിക്കുന്നത്. അവരുടെ പ്രിയപ്പെട്ടവര്‍ ഇവിടെയുണ്ടല്ലോ. അതുകൊണ്ട് അത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത് ന്യായമായിട്ടാണഅ തോന്നിയത്. എന്നാല്‍ പെട്ടെന്നാണ് തല്‍ സ്ഥിതി മാറിയത്. അത് മുന്‍കൂട്ടി കണക്കാക്കാനായില്ല. അതുകൊണ്ടാണ് തിരിച്ചുവന്നത്. പാര്‍ട്ടിയോടും മുഖ്യമന്ത്രിയോടും അനുമതി വാങ്ങിയ ശേഷമാണ് പോയതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി സ്ഥാനത്തിന് ഭീഷണി
രാജുവിനെ സിപിഐയും സിപിഎമ്മും കൈവിടുമെന്നാണ് സൂചന. സര്‍ക്കാരിനും പാര്‍ട്ടിക്കും അദ്ദേഹം നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെ നടപടി ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്നും, പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാധ്യമങ്ങളോട് ചര്‍ച്ച ചെയ്യാനും കഴിയില്ലെന്നും കാനം പറഞ്ഞിരുന്നു. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളില്‍ വീണ രാജുവിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
Recommended Video


ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications