പ്രളയക്കെടുതി നേരിടാന്‍ കേരളം 5000 കോടി വായ്പയെടുക്കും... കേന്ദ്രത്തിന്റെ അനുമതി തേടി!!
Recommended Video

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി വിചാരിച്ചതിലും എത്രയോ മടങ്ങാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനം പുനര്‍നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്നാണ് വിലയിരുത്തല്‍. അതേസമയം സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പയെടുക്കാന്‍ ഒരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തികയില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ദുരന്തം വിലയിരുത്താന്‍ സര്‍വകക്ഷി യോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. കേരളത്തെ മറ്റ് സംസ്ഥാനങ്ങളും യുഎഇ പോലുള്ള രാജ്യങ്ങളും പരമാവധി സഹായിച്ചിട്ടുണ്ടെന്നും ഇതിന് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ദുരന്തത്തിന്റെ തോതും അതുണ്ടാക്കിയ നഷ്ടവുമാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രളയഹബാധിതര്‍ക്കായി സഹായവും എത്തുന്നുണ്ട്.

5000 കോടിയുടെ വായ്പ
പ്രളയക്കെടുതി അതിരൂക്ഷമാണെന്നും സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതിനായിട്ടാണ് അയ്യായിരം കോടി വായ്പയെടുക്കുന്നത്. രാജ്യാന്തര ഏജന്‍സിയില്‍ നിന്ന് രണ്ട് ശതമാനം പലിശയ്ക്ക് വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്. പ്രളയത്തില്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് റവന്യുവകുപ്പിന്റെ വിലയിരുത്തല്‍.

കേന്ദ്ര സഹായം പര്യാപ്തമല്ല
കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം 600 കോടിയുടെ ധനസഹായം കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അതിന് പുറമേ ദുരന്തത്തെ ലെവല്‍ ത്രീ ദുരന്തമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ സഹായം അപര്യാപ്തമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതോടെയാണ് വായ്പയെടുക്കാന്‍ അനുമതി തേടിയത്. മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് പോലും സഹായം വരുന്നുണ്ട്. എന്നാല്‍ സംസ്ഥാന പുനര്‍നിര്‍മാണത്തിന് ഇനിയും കോടികള്‍ വേണ്ടിവരും.

പ്രധാനമന്ത്രി കനിയണം
കേരളത്തിന് ഇനിയെന്തെങ്കിലും സഹായം ലഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കനിയണം. വായ്പാനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂചന. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ വിവിധ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഇവ നികുതിയില്ലാതെ വിട്ടുകിട്ടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സഹായിക്കേണ്ടി വരും. ദുരന്തമേഖലകളില്‍ പുതുതായി നിര്‍മിക്കുന്നതും പുനര്‍നിര്‍മിക്കുന്നതുമായി വീടുകള്‍ വെള്ളപ്പൊക്കം ചെറുക്കാന്‍ ശേഷിയുള്ളതായിരിക്കണമെന്ന നിര്‍ദേശങ്ങളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.

യുഎഇയുടെ 700 കോടി
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിനേക്കാളും വലിയ തുകയാണ് യുഎഇ കേരളത്തിന് നല്‍കിയിരിക്കുന്നത്. യുഎഇ 700 കോടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുഎഇയോട് നന്ദി അറിയിക്കുന്നുവെന്നും പിണറായി വ്യക്തമാക്കി. അതേസമയം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ് കേരളത്തെ സഹായിക്കാനുള്ള ആവശ്യവുമായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടത്. അദ്ദേഹം സഹായിക്കാമെന്ന് യൂസഫലിയെ അറിയിക്കുകയായിരുന്നു.

പുനരവധിവാസം പുനസ്ഥാപിക്കലല്ല
പുനരധിവാസമെന്ന് പറഞ്ഞാല്‍ പ്രളയക്കെടുതിയില്‍ തകര്‍ന്നത് അതേപടി പുനസ്ഥാപിക്കലല്ലെന്ന് പിണറായി വ്യക്തമാക്കി. കേരളത്തിനായി 10000 കോടി രൂപയുടെ അധിക വായ്പ സമാഹരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ദീര്‍ഘകാല പദ്ധതികള്‍ക്ക് നബാര്‍ഡിന്റെ സഹായം തേടും. തൊഴിലുറപ്പ് പദ്ധതികള്‍ക്ക് ഉള്‍പ്പെടെ 2600 കോടിയുടെ പാക്കേജാണ് ആവശ്യം. പ്രത്യേക പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കേരളം സൃഷ്ടിക്കണം
പ്രളയക്കെടുതി നേരിടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 30ന് ചേരും. പുതിയ കേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. എല്ലാ വകുപ്പുകളോടും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജിഎസ്ടിയില്‍ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും. ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. അതേസമയം സ്വകാര്യ ബാങ്കുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വരെ പോയി കുടിശ്ശിക ഈടാക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications