കോട്ടക്കുന്ന് മണ്ണിടിച്ചില്‍; രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
മലപ്പുറം: കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചലില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഗീതു (22), ധ്രുവൻ (രണ്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു കോട്ടക്കുന്നില്‍ മണ്ണിടിച്ചല്‍ ഉണ്ടായത്.

ടൂറിലം പാര്‍ക്കിന് പിറകുവശത്തുള്ള ജനവാസ മേഖലയിലായിരുന്നു അപകടം നടന്നത്. ചാത്തകുളം സത്യമന്‍റെ കുടുംബാംഗങ്ങളായിരുന്നു അപകടത്തില്‍ പെട്ടത്. സത്യന്‍റെ ഭാര്യ സരോജിനിയെ കണ്ടെത്താന്‍ ആയിട്ടില്ല. മകന്‍ ശരത് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
മഴ ശമിച്ചതോടെ ഉരുള്‍പൊട്ടിയ മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കവളപ്പാറയില്‍ നിന്ന് ഇന്ന് 9 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും പുറത്തെത്തിക്കുവരെ രക്ഷാപ്രവര്‍ത്തനം തുടരണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ 63 ഓളം പേര്‍ മേഖലയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം.
വയനാട് പുത്തുമലയില്‍ രാവിലെ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതോടെ മരണം പത്തായി.സംസ്ഥാനത്ത് കനത്ത മഴയിലും പേമാരിയിലുമായി മരിച്ചവരുടെ എണ്ണം 69












Click it and Unblock the Notifications