• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിഷ്ണു മുതല്‍ ജൈസല്‍ വരെ, കടലിന്റെ മക്കളും.. പ്രളയത്തില്‍ നാം കണ്ട പച്ചമനുഷ്യര്‍, ചില ദുരന്തങ്ങളും

 • By Desk

വന്നെത്തിയ നാടിന്റെ ദുരിതമൊപ്പാന്‍ തന്റെ കയ്യിലുള്ള പുതപ്പുമുഴുന്‍ സംഭാവന ചെയ്ത വിഷ്ണുമുതല്‍ സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജൈസല്‍വരെ അങ്ങനെ എത്രയെത്ര പച്ചമനുഷ്യരേയാണ് മഹാപ്രളയം നമുക്ക് കാട്ടിതന്നത്. അധികാരത്തിന്റെ ഹുങ്കും അഹന്തയും ഇല്ലാത്തെ നേതാക്കള്‍, വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങിയ താരങ്ങള്‍, നമ്മുടെ ദൃഷ്ടിയില്‍ പതിഞ്ഞത് പത്തോ പതിനഞ്ചോ എങ്കില്‍ അതിനപ്പുറത്ത് ആയിരങ്ങള്‍ വേറെ കിടക്കുന്നു..

ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തോടെ ഒരുമയോടെ നീങ്ങിയ ഒരു ജനതയെ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്.. ചിലപുഴുക്കുത്തുകളും ഉണ്ടായിട്ടില്ല എന്നല്ല.. എല്ലാത്തിലുമെന്നപോലെ അതും ഉണ്ടായിട്ടുണ്ട്.. അതൊക്കെ നമുക്ക് തിരസ്‌കരിക്കുകയോ മറക്കുകയോ ചെയ്യാം...തളര്‍ന്നും പോയൊരു സമൂഹത്തിന് അതീജീവനമന്ത്രം പകര്‍ന്ന, മാത്രകായയ ചില പച്ചമനുഷ്യരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വിഷ്ണു

വിഷ്ണു

കമ്പിളി വിറ്റ് ഉപജീവനം നടത്താനായിരുന്നു വിഷ്ണു എന്ന മധ്യപ്രദേശുകരന്‍ കേരത്തിലെത്തിയത്. എന്നാല്‍ കാലവര്‍ഷക്കെടുതിയില്‍ ദുരിമനുഭവിക്കുന്ന ഒരു ജനതക്ക് തന്‍റെ കെെവശമുണ്ടായിരുന്ന പുതപ്പുകളെല്ലാം നല്‍കി വെറും കയ്യോടെ തിരികെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു ഈ യുവാവ്

മാനവികത

മാനവികത

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന അമ്മൂമയെ ആശ്വസിപ്പിക്കു ബഹെെറന്‍ യുവതി

തങ്കം

തങ്കം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിവ് നടത്താന്‍ എത്തിയവര്‍ക്ക് സ്വര്‍ണക്കമ്മല്‍ ഊരി നല്‍കുന്ന വീട്ടമ്മ

5000

5000

പെന്‍ഷന്‍ പെെസയടക്കം സ്വരൂക്കൂട്ടിയ 5000 രൂപ മഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാവുന്ന മുത്തശ്ശി

5000

5000

കേരളത്തിലെ പ്രളയക്കെടുതി ദുരിതാശ്വാസത്തിലേക്ക് പെെസസ്വരൂപിക്കുന്ന ബംഗാളില്‍ നിന്നുള്ളൊരു കാഴ്ച്ച

മന്ത്രി

മന്ത്രി

ഉത്തരവിറക്കുന്ന മന്ത്രിയല്ല...ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരുവന്‍.. രക്ഷാപ്രവര്‍‌ത്തനത്തില്‍ ഏര്‍പ്പെടാന്‍ എത്തിയ ബോട്ട് ഇറക്കിവെക്കുന്ന മാത്യൂ ടി തോമസ്

ചേര്‍ത്തുപിടിച്ച്

ചേര്‍ത്തുപിടിച്ച്

ഒറ്റപ്പെട്ടുപോയ വീടുകളില്‍ നിന്ന് രക്ഷപ്പെടത്തിയ പിഞ്ചുകുഞ്ഞിനേ ചേര്‍ത്ത് പിടിച്ച് മാതാപിതാക്കളുടെ അരികിലേയ്ക്ക് പോവുന്ന സെെനികന്‍

cmsvideo
  ദുരന്തമുഖത്തെ ദുരന്തമുഖങ്ങൾ | Oneindia Malayalam
  ടോവിനോ

  ടോവിനോ

  പ്രളയം വിഴുങ്ങിയ നാള്‍ മുതല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമാണ് ടോവിനോ... ഒരു ഘട്ടത്തില്‍ വീട് തന്നെ ക്യമ്പാക്കി.. ജാഫര്‍ ഇടുക്കി, സലീംകുമാര്‍ അങ്ങനെ അനവധി താരങ്ങള്‍ വേറെയും

  കരുതല്‍

  കരുതല്‍

  ക്യാമ്പിലേക്ക് പോവാന്‍ ബോട്ടില്‍ കയറുന്ന രക്ഷിതാക്കളില്‍ നിന്ന് കുഞ്ഞുവാവയെ ഏറ്റുവാങ്ങിയ മന്ത്രി തോമസ് ഐസക്

  ജെെസല്‍

  ജെെസല്‍

  കേരളം ചവിട്ടിക്കയറിയ ശരീരം... ബോട്ടിലേക്ക് കയറാന്‍ സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജെെസല്‍

  ഖയസ് മുഹമ്മദ്

  ഖയസ് മുഹമ്മദ്

  കൂടപ്പിറപ്പുകളെ രക്ഷിച്ചതിനുള്ള കൂലിഞങ്ങള്‍ക്ക് വേണ്ട സാറേ... ബോട്ട് റിപ്പയർ ചെയ്തു തന്നാല്‍ മാത്രം മതിയെന്ന മുഖ്യമന്ത്രിയോട് പറഞ്ഞ.. മത്സ്യത്തൊഴിലാളിയുടെ മകനും രക്ഷാപ്രവര്‍ത്തകനുമായ ഖയസ്

  രാജമാണിക്യം

  രാജമാണിക്യം

  രക്ഷാപ്രവർത്തനങ്ങളില്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ നിറസാന്നിധ്യമായ മാണിക്യം.. രാജമാണിക്യം ഐഎസ്

  കേരള സെെന്യം

  കേരള സെെന്യം

  പേരറിയാത്തവര്‍, ചിത്രങ്ങളില്‍ ഉള്‍പ്പെടാതെ പോയവര്‍ അങ്ങനെ എത്രയെത്ര മത്സ്യത്തൊഴിലാളികള്‍... അവര്‍ പിടിച്ചുയര്‍ത്തിയ ജീവനുകളെത്രയാണ്...

  ഒന്നായി

  ഒന്നായി

  നാടിന്‍റെ ദുരന്തത്തെ രാഷ്ട്രീയം മറന്ന്, ജനങ്ങളുടെ പ്രശ്നമായി കണ്ട് ഒന്നായി നിന്നു നയിച്ച നേതാക്കള്‍. ഇത്തരത്തില്‍ പ്രളയത്തിനിടയിലും പോസിറ്റീവ് ഊര്‍ജ്ജം പകര്‍ന്ന ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് ഒരു ആല്‍ബം തന്നെ തയ്യാറാക്കാന്‍ ഒരുങ്ങുന്നുവെന്ന് പ്രശാന്ത്നായര്‍ ഐഎഎസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.. അതിന് താഴെ വന്ന ചിത്രങ്ങാണ് ഇവിടെ പങ്കുവെച്ചവയില്‍ ഭൂരിപക്ഷവും..

  പുഴുക്കുത്തുകള്‍

  പുഴുക്കുത്തുകള്‍

  എല്ലായിടത്തുമെന്നല്ലോ ചിലപുഴുക്കുത്തുകളും ഉണ്ടായിട്ടുണ്ട്.. അവരുടെ മുഖവും പേരും മറഞ്ഞ് തന്നെയിരിക്കട്ടെ...

  ഓണാഘോഷം

  ഓണാഘോഷം

  കേരളം പ്രളയത്തില്‍ മുങ്ങുമ്പോള്‍ സര്‍ക്കാര്‍ ഓണാഘോഷം റദ്ദാക്കിയതില്‍ അരിശം കയറിയ ഒരു രാജഭക്തന്‍

  വര്‍ഗ്ഗീയത

  വര്‍ഗ്ഗീയത

  വെള്ളം കയറി ചെളിയടിഞ്ഞ അമ്പലം വൃത്തയാക്കി നല്‍കിയ എസ്കെഎസ്എഫ് പ്രവര്‍ത്തകരോട്... വിഗ്രഹം കൂടി നക്കിത്തുടച്ച് നല്‍കു എന്ന് പറഞ്ഞ വര്‍ഗ്ഗീയ ചിന്താഗതിക്കാരന്‍

  കോണ്ടം

  കോണ്ടം

  ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍റെ ആവശ്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ കുറച്ച് കോണ്ടം കൂടി വാങ്ങി നല്‍കിയാലോ എന്ന കമന്‍റിട്ട യുവാവ്.. ഒടുവില്‍ മാപ്പ് പറച്ചില്‍.... ജോലിയും പോയികിട്ടി

  ഞരമ്പ് രോഗി

  ഞരമ്പ് രോഗി

  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും ലഭ്യമാക്കിയ നമ്പറിലേക്കുള്ള ഞരമ്പ് രോഗിയുടെ സന്ദേശം

  എല്ലാം മറക്കാം

  എല്ലാം മറക്കാം

  ദുരിത സമയത്തും കേരളത്തിനെതിരെ വെറുപ്പ് ചെരിഞ്ഞവര്‍, സഹായം കൊടുക്കരതെന്ന് പ്രചരിച്ചവര്‍, ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനതിന് എത്തിയപ്പോള്‍ സെല്‍ഫിയെടുത്ത് ഓടി മറഞ്ഞവന്‍, വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ മുണ്ടുപൊക്കി കാണിച്ചവര്‍, മര്‍ദ്ദിച്ചവര്‍ അവരെയാല്ലം നമുക്ക് മറക്കാം... നമുക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ മനുഷ്യത്വത്തിന്‍റെ മഹാസന്ദേശം പകര്‍ന്ന വിഷ്ണുമുതല്‍ ജെെസല്‍ വരേയുള്ള സഹോദരങ്ങളുണ്ട് ... നമ്മള്‍ അതിജീവിക്കും...

  English summary
  Handful people we came across during the havoc
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more