കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് കേന്ദ്രസർക്കാർ സഹായം; 22.48 ടൺ മരുന്നുകളെത്തും, വിമാനമാർഗം ഒരു ദിവസം 6 ടൺ മരുന്നെത്തും!

Google Oneindia Malayalam News

ദില്ലി: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര സർക്കാരിന്റെ കൈതാങ്ങ്. 22.48 ടൺ അവശ്യ മരുന്നുകൾ കേരളത്തിലേക്കെത്തും. ചണ്ഡിഗഡ്, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നും മരുന്നുകള്‍ ദില്ലിയിലെത്തിച്ച് വിമാനമാര്‍ഗമായിരിക്കും കൊച്ചിയിലെത്തിക്കുക. കേരളത്തിന്റെ അപേക്ഷ പ്രകാരം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് മരുന്നുകള്‍ നല്‍കുന്നതെന്ന് ഡോ. എ സമ്പത്ത് പറഞ്ഞു.

<strong> 60 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള വലിയ ഗർത്തം; ആശങ്ക ഉർത്തി വയനാടിലെ കുറിച്യാർ മല, മണ്ണിടിച്ചിലിന് സാധ്യത, മലമുകളിലെ ജലാശയം ഒഴുകി വന്നേക്കും, കാത്തിരിക്കുന്നത് വൻ ദുരന്തം? പഠന സംഘം ശനിയാഴ്ച കുറിച്യാർമലയിലെത്തും!</strong> 60 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള വലിയ ഗർത്തം; ആശങ്ക ഉർത്തി വയനാടിലെ കുറിച്യാർ മല, മണ്ണിടിച്ചിലിന് സാധ്യത, മലമുകളിലെ ജലാശയം ഒഴുകി വന്നേക്കും, കാത്തിരിക്കുന്നത് വൻ ദുരന്തം? പഠന സംഘം ശനിയാഴ്ച കുറിച്യാർമലയിലെത്തും!

ആന്റി ബയോട്ടിക്കുകളും ഇൻസുലിനും ഉൾപ്പെടെയുള്ള മരുന്നുകളാണ് കേന്ദ്രം കേരളത്തിലെത്തിക്കുന്നത്. 400 കാർട്ടനുകളിലായി മൂന്ന് ടൺ ഇൻസുലിൻ ഉൾപ്പെടെ 2051 കാർട്ടൻ മരുന്നുകളാണ് കേരളത്തിലെത്തുക. ഒരു ദിവസം ആറ് ടൺ മരുന്ന വീതമാണ് വിമാനമാർഗം കൊച്ചിയിലെത്തിക്കുക. ഇതിന് പുറമെ ഒരു കോടി ക്ലോറിൻ ടാബ്ലറ്റുകളും കേരളത്തിലേക്ക് അയക്കും.

Tablets

അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയ്ക്ക് ശേഷം മഴ മാറി നിൽക്കുന്ന സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. വരുന്ന ഒരാഴ്ച ശക്തമായ മവ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. വന്‍മേഘാവരണം കേരളതീരത്തുനിന്നു മാറിയതോടെ മാനം തെളിഞ്ഞു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രമാണ് പ്രഖ്യാപിച്ചട്ടുള്ളത്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടല്‍ പൊതുവെ ശാന്തമാണ്. ഇതേതുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്കുള്ള എല്ലാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. വടക്കന്‍ ജില്ലകളെയും മധ്യകേരളത്തെയുമാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ ദിവസവും കേരളത്തിലെവിടെയും അതിതീവ്രമായ മഴ ഉണ്ടായിരുന്നില്ല.

English summary
Kerala floods; 22.48 tonnes of medicine arrives in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X