കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആവശ്യത്തിൽ കൂടുതൽ വിഭാഗീയത ഇപ്പോൾ തന്നെ ഉണ്ട്, ഇനി തെക്കും വടക്കും കൂടി താങ്ങാൻ വയ്യ'.. കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് തെക്കന്‍ ജില്ലകളില്‍ നിന്ന് സഹായം ലഭിക്കുന്നില്ലെന്ന പ്രചരണങ്ങള്‍ക്കെതിരെ മുഹമ്മദ് സജാദ് ഐഎഎസ്. ആവശ്യത്തിൽ കൂടുതൽ വിഭാഗീയത ഇപ്പോൾ തന്നെ ഉണ്ടെന്നും. ഇനി തെക്കും വടക്കും കൂടി താങ്ങാൻ വയ്യെന്നും സജാദ് ഫേസ്ബുക്കില്‍ കുറിച്ചു.

'സംഘപരിവാറിന്റ്റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയില്‍ നിന്നു എത്രയോ അന്യമാണ്, തോമസ് ഐസകിന്‍റെ കുറിപ്പ്'സംഘപരിവാറിന്റ്റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയില്‍ നിന്നു എത്രയോ അന്യമാണ്, തോമസ് ഐസകിന്‍റെ കുറിപ്പ്

തെക്കന്‍-മൂര്‍ഖന്‍ വംശീയ വൈകാരിക പോസ്റ്റുകള്‍ ഇടുന്നതിന് പകരം ആളുകള്‍ക്ക് ഉപകാരമുള്ളതെന്തെങ്കിലും നമ്മുക്ക് പങ്കുവെക്കാമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സജാദ് പറയുന്നു. ഈ സാഹചര്യത്തില്‍ മുന്‍ ജില്ലാ കളക്ടര്‍ വാസുകിയെ മിസ് ചെയ്യുന്നുണ്ടെന്നും സജാദ് പോസ്റ്റില്‍ പറയുന്നു.

വടക്കോട്ടുള്ള രണ്ടാമത്തെ ലോഡ്

വടക്കോട്ടുള്ള രണ്ടാമത്തെ ലോഡ്

ഇങ്ങ് തെക്ക്, തിരുവനന്തപുരത്ത് കോർപ്പറേഷൻ നേരിട്ടാണ് കളക്ഷന് മുൻകൈയ്യെടുക്കുന്നത്. വടക്കോട്ടുള്ള രണ്ടാമത്തെ ലോഡ് ഇന്ന് രാത്രി പുറപ്പെട്ടു കഴിഞ്ഞു. മേയർ മുതൽ സന്നദ്ധ സംഘടനകളും കോർപ്പറേഷൻ ജീവനക്കാരും,സിവിൽ സർവീസ് ജേതാക്കളും വിദ്യാർത്ഥികളുമടക്കമുള്ള വോളണ്ടിയർമാർ രാത്രിയും സജീവമാണ്.

ഇന്ന് (ഞായർ) പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ കവളപ്പാറയിലേക്കു നേരിട്ടുള്ള കളക്ഷൻ നടക്കുന്നു.കൊല്ലത്ത് കളക്ടറുടെ നേതൃത്വത്തിൽ എല്ലാ താലൂക്കിലും കളക്ഷൻ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്.

അത് തിരഞ്ഞു തെക്കോട്ട് നോക്കണ്ട

അത് തിരഞ്ഞു തെക്കോട്ട് നോക്കണ്ട

സ്വന്തമായി ഒരു പാട് ക്യാംപുകളുള്ള ആലപ്പുഴയിലുമുണ്ട് വടക്കൻ ജില്ലകൾക്കു വേണ്ടിയുള്ള കളക്ഷൻ സെന്റർ. പലയിടത്തും വിദ്യാർത്ഥികളും സാധാരണക്കാരുമടക്കം കൈ മെയ് മറന്നിറങ്ങുന്നുണ്ട്.റിലീഫ് മെറ്റീരിയൽസ് എത്തിക്കുന്നതിൽ തുടക്കത്തിലെ മെല്ലെ പോക്ക് മാറി വരുന്നുണ്ട് . മന്ദഗതിക്ക് പല കാരണങ്ങളുമുണ്ടാവാം . അത് തിരഞ്ഞു തെക്കോട്ട് നോക്കണ്ട . ഈദും വീക്കെൻഡും കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുറക്കട്ടെ, കളക്ഷൻ ഒന്നു കൂടി ഫാസ്റ്റാവും.എന്നിട്ട് തീരുമാനിക്കാം തെക്കനെ ആദ്യം വേണോ മൂർക്കനെ ആദ്യം വേണോ എന്ന് .

ചോരയും നീരുമുള്ള മനുഷ്യര്‍

ചോരയും നീരുമുള്ള മനുഷ്യര്‍

തെക്കും വടക്കും നടുവിലുമൊക്കെ ജീവിച്ചിട്ടുണ്ട്. തെക്കരും വടക്കരും തമ്മിലുള്ള പ്രധാന വ്യത്യാസം തെക്കർ മൂക്കിലൂടെ ശ്വാസമെടുക്കുമ്പോൾ വടക്കർ മൂക്കിലൂടെ ശ്വാസം വിടുന്നു എന്നുള്ളതാണ്. വേറെ കാര്യമായ വ്യത്യാസമൊന്നും കണ്ടിട്ടില്ല . എല്ലാടത്തും ചോരയും നീരുമുള്ള മനുഷ്യമ്മാരും മനുഷ്യത്തികളും തന്നെയാണ് .

തെക്കോട്ടെടുക്കേണ്ടി വരും

തെക്കോട്ടെടുക്കേണ്ടി വരും

അതു കൊണ്ട് തെക്കൻ-മൂർഖൻ വംശീയ വൈകാരിക പോസ്റ്റുകൾ ഇടുന്ന നേരം നമുക്ക് ഉപകാരമുള്ള വല്ലതും share ചെയ്യാം.#Unitedwestanddividedwefall#(ഇതൊക്കെ ആണെങ്കിലും വാസുകി മാഡത്തെ മിസ്സ് ചെയ്യുന്നുണ്ട് എന്നത് വേറെ കാര്യം )N:B ആവശ്യത്തിൽ കൂടുതൽ വിഭാഗീയത ഇപ്പോൾ തന്നെ ഉണ്ട്. ഇനി തെക്കും വടക്കും കൂടി താങ്ങാൻ വയ്യ. അവസാനം എല്ലാരേം ഒരുമിച്ച് തെക്കോട്ടെടുക്കേണ്ടി വരും

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'ജെസിബിയും ഹെവി വാഹനങ്ങളും എത്തിക്കുന്നത് അപകട സാധ്യത കൂട്ടുകയാണ്'.. മുരളി തുമ്മാരകുടിയുടെ കുറിപ്പ്'ജെസിബിയും ഹെവി വാഹനങ്ങളും എത്തിക്കുന്നത് അപകട സാധ്യത കൂട്ടുകയാണ്'.. മുരളി തുമ്മാരകുടിയുടെ കുറിപ്പ്

ഒരു രാത്രികൊണ്ട് ഒന്നുമില്ലാതെ പോയവരോടാണോ നിങ്ങളുടെ യുദ്ധം? എന്തുതരം മനുഷ്യരാണ് നിങ്ങള്‍: നെല്‍സണ്‍ഒരു രാത്രികൊണ്ട് ഒന്നുമില്ലാതെ പോയവരോടാണോ നിങ്ങളുടെ യുദ്ധം? എന്തുതരം മനുഷ്യരാണ് നിങ്ങള്‍: നെല്‍സണ്‍

English summary
Kerala floods; Muhammed sajad IAS facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X