കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശ്ശേരി വിമാനത്താവളം ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും; റണ്‍വെ പൂര്‍ണ്ണമായും സുരക്ഷിതം

Google Oneindia Malayalam News

കൊച്ചി: മഴകുറഞ്ഞതോടെ നെടുമ്പാശ്ശേരി വിമാനത്താവളം ഞാറാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. വെള്ളം ഇറങ്ങിത്തുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലയോടെ തന്നെ വിമാനത്താവളത്തില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച്ച വൈകീട്ട് 3 മണിയോടെ തന്നെ സര്‍വ്വീസ് പുനരാരംഭിക്കാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ശുചീകരണം വേഗം പൂര്‍ത്തിയായതോടൊപ്പം മഴയും കുറഞ്ഞതോടെ 12 മണിക്ക് തന്നെ വിമാനത്താവളം തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

രാഹുല്‍ ഇന്നെത്തും: മലപ്പുറത്തെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും, നാളെ വയനാട്ടില്‍രാഹുല്‍ ഇന്നെത്തും: മലപ്പുറത്തെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും, നാളെ വയനാട്ടില്‍

റണ്‍വെ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് സിയാല്‍ ഡയറക്ടര്‍ ഇന്നലെ അറിയിച്ചിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ കുടുങ്ങിയിരുന്ന എട്ടുവിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള തുടര്‍ സര്‍വ്വീസുകള്‍ക്കായി കഴിഞ്ഞ ദിവസം പോയിരുന്നു. യാത്രക്കാരില്ലാതെയാണ് ആറ് വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് പോയത്. ബാക്കിയുള്ള രണ്ട് വിമാനങ്ങള്‍ വിമാനത്താവളം തുറന്നതിന് ശേഷം യാത്രക്കാരുമായി പുറപ്പെടും.

air port

പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ചായിരുന്നു ഇവിടെ നിന്നും വെള്ളം പുറത്തേക്ക് എത്തിച്ചത്. പെരിയാറിന്‍റെ കൈവഴിയായ ചെങ്ങല്‍ത്തോട്ട് വഴി റണ്‍വേയിലേക്ക് വെള്ളം കയറിയതോടെ വ്യാഴാഴ്ച്ച രാത്രിയോടെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. കനത്ത മഴയില്‍ വിമാനത്താവളത്തിന്‍റെ മതില്‍ ഇടിയുകയും ചെയ്തിരുന്നു. വിമാനത്താവളം അടക്കുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തതോടെ ആയിരക്കണക്കിനു യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.

പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു: കണ്ടെത്താനുള്ളത് 50 പേരെപുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു: കണ്ടെത്താനുള്ളത് 50 പേരെ

English summary
kerala floods: nedumbassery airport opened in sunday 12pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X