കേരളത്തിന് താൽക്കാലിക ആശ്വാസം, വാക്സിൻ ക്ഷാമത്തിന് പരിഹാരം, 8,86,960 ഡോസ് വാക്‌സിന്‍ കൂടി എത്തി
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ലെന്ന ആശങ്ക നിലനിൽക്കെ സംസ്ഥാനത്ത് താൽക്കാലിക ആശ്വാസമായി കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ ഡോസ് വാക്സിൻ എത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാക്സിൻ സ്റ്റോക്ക് തീർന്നതിനെ തുടർന്ന് സംസ്ഥാനം പ്രതിസന്ധിയിൽ ആയിരുന്നു.
വാക്സിൻ തീർന്നതോടെ പല ജില്ലകളിലും വാക്സിനേഷൻ മുടങ്ങുന്ന സ്ഥിയുണ്ടായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലാണ് വാക്സിനേഷൻ മുടങ്ങിയത്. പതിനൊന്നാം തിയ്യതി വാക്സിൻ എത്തുമെന്ന് വീണ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീല്‍ഡ് കൂടിയെത്തി.

സംസ്ഥാനത്ത് ഇതുവരെ 45 ശതമാനത്തോളം ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട് എന്നാണ് കണക്കുകൾ. ഓണത്തിന് മുൻപ് കൂടുതൽ വാക്സിൻ സംസ്ഥാനത്തിന് നൽകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ലഭിക്കുന്ന വാക്സിൻ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് വാക്‌സിന്‍ എത്തുക. സംസ്ഥാനത്ത് വാക്‌സിന്‍ എത്തിയതോടെ വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി വരുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.
മണ്ണിനടിയിൽ ആളുകളും ബസ്സും ട്രക്കും കാറുകളും, ഹിമാചലിൽ വൻ ദുരന്തം- ചിത്രങ്ങളിലൂടെ
60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 60 വയസിന് മുകളിലുള്ള ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഇന്ന് ആകെ 2,37,528 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 949 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 322 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1271 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,24,29,007 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,59,68,802 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,60,205 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 45.5 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.41 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 55.64 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 22.51 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. അതിനിടെ സംസ്ഥാനത്തിന്റെ കോവിഡ് വാക്സിനേഷൻ ക്യാമ്പെയ്‌നു കരുത്തു പകർന്നുകൊണ്ട് റിലയൻസ് ഫൗണ്ടേഷൻ 2.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ സംഭാവന നൽകി. ഈ വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് റിലയൻസ് ജിയോ കേരള മേധാവി കെ.സി നരേന്ദ്രനും, റിലയൻസ് റീട്ടെയിൽ കേരള മേധാവി സി.എസ് അനിൽ കുമാറും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി












Click it and Unblock the Notifications