കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയില്‍ പോകാന്‍ മലയാളി 'ശ്രദ്ധ'ക്ക് ഇനി ഒരുപടികൂടി...

  • By Soorya Chandran
Google Oneindia Malayalam News

പാലക്കാട്: ഭൂമിയില്‍ നിന്ന് ചൊവ്വയിലക്ക് ഒരു യാത്ര... ഒരിക്കലും തിരിച്ചുവരാത്ത യാത്ര... ചൊവ്വയില്‍ മനുഷ്യരുടെ ഒരു കോളനി ഉണ്ടാക്കുക... മാര്‍സ് വണ്‍ എന്ന പദ്ധതി വിഭാഗവനം ചെയ്യുന്നത് ഇതെല്ലാം ആണ്. ലക്ഷക്കണക്കിന് പേരാണ് മടക്കമില്ലാത്ത ചൊവ്വായാത്രക്കായി ആദ്യം പേര് രജിസ്റ്റര്‍ ചെയ്തത്.

അതെല്ലാം പഴയ കഥകള്‍, പഴയ വാര്‍ത്തകള്‍. 202,586 അപേക്ഷകരില്‍ നിന്ന് ഇപ്പോള്‍ 100 പേരെ തിരഞ്ഞെടുത്തിരിക്കുന്നു. അമ്പത് സ്ത്രീകളും അമ്പത് പുരുഷന്‍മാരും. ഇവരില്‍ നിന്നാണ് അന്തിമ ചൊവ്വായാത്രക്കുള്ളവരെ കണ്ടെത്തുക.

Shrada Prasad

ഇതില്‍ ഒരു മലയാളിയുണ്ട്. ഒരു പാലക്കാടന്‍ പെണ്‍കുട്ടി. പ്രായം വെറും 19 വയസ്സ്. പേര് ശ്രദ്ധ പ്രസാദ്. ഒരു എന്‍ജിനീറിങ് വിദ്യാര്‍ത്ഥിനി. പ്രതീക്ഷയുടെ കൊടുമുടിയിലാണ് ശ്രദ്ധ ഇപ്പോള്‍.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ വേറേയും മലയാളികള്‍ ഉണ്ടായിരുന്നു. അതിലൊരാള്‍ ശ്രദ്ധയുടെ തന്നെ നാട്ടുകാരിയും ആയിരുന്നു. അന്ന് 660 പേരെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ മൂന്നാം ഘട്ടത്തിലെത്തിയപ്പോള്‍ കേരളത്തില്‍ നിന്ന് ശ്രദ്ധ മാത്രം. മറ്റ് രണ്ട് ഇന്ത്യക്കാര്‍ കൂടി ഇതില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

Shrada Prasad1

കോയമ്പത്തൂരിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെക്കാനിക്കല്‍ എന്‍ജിനായറിങ് വിദ്യാര്‍ത്ഥിനിയാണ് ശ്രദ്ധ. അച്ഛന്റേയും അമ്മയുടേയും ഒറ്റ മകള്‍. എങ്കിലും മടക്കമില്ലാത്ത ചൊവ്വാ യാത്ര ശ്രദ്ധയെ അത്രയേറെ ത്രസിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ വീട്ടുകാരേയും സുഹൃത്തുക്കളേയും എല്ലാം വിട്ട് പോകേണ്ടിവരും എന്നറിയാം. എങ്കിലും ചൊവ്വയിലേക്കുള്ള യാത്ര, അവിടത്തെ താമസം അതെല്ലാം ശ്രദ്ധയെ ഏറെ കൊതിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട 100 പേരില്‍ നിന്ന് 24 പേരെ ആണ് മാര്‍സ് വണ്‍ വീണ്ടും തിരഞ്ഞെടുക്കുക. അതില്‍ നിന്ന് 4 പേരെ ആണ് ആദ്യം ചൊവ്വയിലേക്ക് അയക്കുക. ഏഴ് വര്‍ഷം നീളുന്ന പരിശീലനത്തിന് ശേഷം ആയിരിക്കും ഇത്. 2024 ല്‍ ചൊവ്വയിലേക്ക് ആദ്യ സംഘത്തെ അയക്കും എന്നാണ് പ്രഖ്യാപനം.

English summary
Kerala girl a step away from ticket to Mars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X