സ്വർണ വിലയിൽ ഈ കണ്ട കുതിപ്പൊന്നുമല്ല.ഇനി40000 രൂപയുടെ വർധനവ്..1.40 ലക്ഷം കൊടുക്കേണ്ടി വരും
വെനിസ്വേല-യു എസ് പ്രശ്നങ്ങൾ രൂക്ഷമായതോടെ ആഗോള തലത്തിൽ സ്വർണ വില കുതിക്കുകയാണ്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില കുത്തനെ ഉയരുന്നുണ്ട്. ഈ വിലക്കയറ്റത്തിൻ്റെ യഥാർത്ഥ കാരണം വെനിസ്വേല പ്രശ്നം മത്രമാണോ? സൂക്ഷ്മമായി പരിശോധിച്ചാൽ ഘടനാപരമായ ഒരു വലിയ മാറ്റത്തിന്റെ സൂചനയാണ് ഇപ്പോഴത്തെ വർധനവ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ മയക്കുമരുന്ന് കടത്ത് ആരോപണങ്ങളിൽ അമേരിക്ക തടങ്കലിൽ വെച്ചതാണ് വിലയിലെ പെട്ടെന്നുള്ള വർധനവിന് വഴിവെച്ചത്. വിഷയം ആഗോള വിപണികളെ ഇളക്കിമറിക്കുകയും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണത്തിൻ്റെ പെരുമ ഉയർത്തുകയും ചെയ്തു. കൊളംബിയ, ക്യൂബ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ യുഎസ് നടത്തിയ ഭീഷണികളും വെനസ്വേലയുമായി ബന്ധപ്പെട്ട വിദേശ ആസ്തികൾ കണ്ടുകെട്ടിയ റിപ്പോർട്ടുകളും അനിശ്ചിതത്വം വർദ്ധിപ്പിച്ചു. ഇതും സ്വർണത്തിന് ഗുണകരമായെങ്കിലും വില ഉയരാനുള്ള സാഹചര്യങ്ങൾ വെനസ്വേലൻ സംഭവങ്ങൾക്ക് മുൻപേ തന്നെ ശക്തി പ്രാപിച്ചിരുന്നുവെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനായ പൊൻമുടി.
സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ സ്വർണ്ണ വാങ്ങലുകൾ, വൻതോതിലുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, ആഗോള പണ നയങ്ങളിൽ പ്രതീക്ഷിക്കുന്ന ഇളവുകൾ എന്നിവയെല്ലാം സ്വർണത്തിന് അനുകൂലമാണ്. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങളെല്ലാം തന്നെ സ്വർണ വില ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ സ്വർണം ഇപ്പോൾ എക്കാലത്തേയും ഉയർന്ന നിലവാരത്തിലാണ്. 10 ഗ്രാമിന് വില 1,38,500 ന് മുകളിലാണ്. ഈ നിർണാക മുന്നേറ്റം വിലകളെ 1,40,000-1,45,000 മേഖലയിലേക്ക് വേഗത്തിൽ എത്തിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലും പിടിവിട്ട് സ്വർണം
കഴിഞ്ഞ 12 വർഷത്തിനിടെ ( 2014 മുതൽ 2026 ജനുവരി വരെ), കേരളത്തിലെ സ്വർണ്ണ നിരക്കുകളിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി, ഇത് ഇന്ത്യൻ, ആഗോള വിപണി ചലനങ്ങളെ പ്രതിഫലിക്കുന്നു. 2014-ൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് ശരാശരി 28,000 ആയിരുന്നു വില. പവന് 3,500 ആയിരുന്നു. 2015-ൽ ആഗോള തിരുത്തലുകൾക്കിടെ 10 ഗ്രാമിന് 26,300 ആയി വില താഴ്ന്നു. പിന്നീട്, കോവിഡ്-19, ഭൗമരാഷ്ട്രീയ സംഘർഷം, പണപ്പെരുപ്പം, കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ വാങ്ങൽ, രൂപയുടെ മൂല്യമിടിവ് - ഇവ സ്വർണ്ണവില കുത്തനെ ഉയർത്തി. 2026 ജനുവരിയിൽ, കേരളത്തിൽ ആഭരണങ്ങൾക്കായി ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് 12,600 രൂപ കടന്നു. ഒരു പവന് ആദ്യമായി 1,00,000 കടുന്നു. ഈ കാലയളവിൽ ഏകദേശം 3.5 മടങ്ങ് വർദ്ധനവാണുണ്ടായത്. സംസ്ഥാനത്ത് ഗ്രാമിന് ഇന്ന് 55 രൂപ വർധിച്ച് വില 12,725 രൂപയാണ്. പവന് 440 രൂപ ഉയർന്ന് 1,01,800 രൂപയും. ഇനി പവൻ വില എങ്ങോട്ട് എന്ന് തന്നെയാണ് ആളുകൾക്ക് അറിയേണ്ടത്.
വില ഉയരുന്നത് തുടർന്നാൽ കേരളത്തിൽ ഈ വർഷം സ്വർണ വില 1.25 ലക്ഷം വരെ ആയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇനിയൊരു കുറവ് സംഭവിച്ചാൽ തന്നെ പരമാവധി ഇടിവ് 85000 വരെയായിരിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍












Click it and Unblock the Notifications