Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വിപണി വിറപ്പിക്കുന്നു; ഇന്നലെ വാങ്ങിയവര്‍ക്ക് നേട്ടമായി, ഇന്ന് പവന്‍ വില കുത്തനെ വര്‍ധിച്ചു

കൊച്ചി: രണ്ട് ദിവസം കുറഞ്ഞിരുന്ന സ്വര്‍ണവില ഇന്ന് വന്‍തോതില്‍ വര്‍ധിച്ചു. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നതിന് അനുസരിച്ചാണ് കേരളത്തിലും വില കൂടുന്നത്. അമേരിക്കയും ചൈനയും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്നത് വിപണിയെ ആശങ്കയിലാക്കുന്നുണ്ട്. മാത്രമല്ല, ഡോളര്‍ നിരക്ക് ഇടിയുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായി.

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയും വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. 22 കാരറ്റ് മാത്രമല്ല, 18 കാരറ്റിനും വില കൂടി വരികയാണ്. 22 കാരറ്റ് വില കുതിക്കുന്ന സാഹചര്യത്തില്‍ ആഭരണ പ്രേമികള്‍ 18, 14 കാരറ്റുകളിലേക്ക് തിരിഞ്ഞിരുന്നു. ഈ പരിശുദ്ധിയില്‍ ദിനേന ഉപയോഗിക്കാന്‍ സാധിക്കുന്ന ആഭരണങ്ങളും ഇറങ്ങിയിരിക്കെയാണ് വില വര്‍ധിച്ചുവരുന്നത്.

gold price kerala april16

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 70520 രൂപയാണ് വില. 760 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 400 രൂപ കുറഞ്ഞ പിന്നാലെയാണ് ഇന്നത്തെ 760ന്റെ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8815 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7260 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 108 രൂപയായി ഉയര്‍ന്നു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 77000 രൂപ വരെ ചെലവ് വന്നേക്കും. കുറഞ്ഞ പണിക്കൂലിയില്‍ കണക്കുകൂട്ടിയാലാണിത്. അതേസമയം, ഡിസൈന്‍ കൂടിയ ആഭരണങ്ങള്‍ക്ക് പണിക്കൂലിയും വര്‍ധിക്കും. അങ്ങനെയാണെങ്കില്‍ 80000 രൂപയ്ക്ക് അടുത്തുവരും ചെലവ്. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കേണ്ടതുണ്ട്.

18 കാരറ്റ് ഒരു പവന് എത്രയാണ്‌

18 കാരറ്റിലുള്ള സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ 60000 രൂപയ്ക്ക് മുകളിലെത്തി എന്ന പ്രത്യേകതയും ഇന്ന് സംഭവിച്ചു. 60960 രൂപയാണ് ഈ കാരറ്റിലുള്ള ആഭരണം പവന്‍ വിലയായി നല്‍കേണ്ടത്. ഉയര്‍ന്ന പണിക്കൂലിയാണ് ഈ കാരറ്റിലെ ആഭരണങ്ങള്‍ക്ക് ഈടാക്കുക. കൂടാതെ പതിവ് പോലെ ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കേണ്ടതുണ്ട്. എല്ലാം ചേര്‍ത്ത് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 66000 രൂപ ചുരുങ്ങിയത് ചെലവ് വരും.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 65800 രൂപയായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു ഈ വില. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 4720 രൂപയുടെ കുറവാണിത്. ഏഴ് ദിവസം കൊണ്ടാണ് ഇത്രയും വര്‍ധിച്ചത് എന്നതും എടുത്തു പറയണം. കഴിഞ്ഞ വര്‍ഷം 26 ശതമാനവും 2023ല്‍ 13 ശതമാനവും സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 23 ശതമാനം വില കൂടിയെന്നാണ് കണക്കാക്കുന്നത്.

അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3276 ഡോളര്‍ ആണ് പുതിയ വില. 24 കാരറ്റ് സ്വര്‍ണം കിലോയ്ക്ക് 95 ലക്ഷം രൂപയാണ് ബാങ്ക് നിരക്ക്. ഡോളര്‍ സൂചിക 99.71 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 85.54 ആയി. ബ്രെന്റ് ക്രൂഡ് ബാരലിന് 64.50 ഡോളറായി കുറഞ്ഞു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 83000 ഡോളറിലേക്ക് താഴ്ന്നു.

ഡോളര്‍ മൂല്യം ഉയര്‍ന്നാല്‍ മാത്രമേ ഇനി സ്വര്‍ണവില കുറയാനുള്ള സാഹചര്യമൊരുങ്ങൂ. അല്ലെങ്കില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടക്കണം. അതുമല്ലെങ്കില്‍ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടണം. നിലവില്‍ ഇവ മൂന്നിനും സാധ്യത കുറവാണ്. സ്വര്‍ണവില ഇത്രയും വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് ഒരുതരത്തില്‍ ഗുണമാണ്. കൈവശമുള്ള സ്വര്‍ണം ഉയര്‍ന്ന വിലയ്ക്ക് വിറ്റ് പണമാക്കാം. വിവാഹ സീസണ്‍ വരുന്നതിനാല്‍ പലരും പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുന്നു എന്ന ട്രെന്‍ഡും വിപണിയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+