Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; എങ്കിലും 60000 രൂപയ്ക്ക് ഒരു പവന്‍ കിട്ടും, ഇന്നത്തെ ഗ്രാം വില

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു. ഇന്നലെ ഗ്രാമിന് 175 രൂപ ഉയര്‍ന്ന പിന്നാലെ ഇന്ന് 80 രൂപ കൂടി വര്‍ധിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില ഉയരും എന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹമാണ് ഇതിന് കാരണം. ഡിസംബര്‍ 10നാണ് ഫെഡറല്‍ റിസര്‍വ് യോഗം.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞാഴ്ച 4000-4100 നിരക്കില്‍ ചാഞ്ചാടുകയായിരുന്നു സ്വര്‍ണം. എന്നാല്‍ ഇന്ന് 4165 ഡോളര്‍ ആയി ഉയര്‍ന്നു. ഈ രീതി തുടര്‍ന്നാല്‍ വൈകാതെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചേക്കും. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 97360 രൂപയാണ്. അതേസമയം, യുക്രൈന്‍-റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന വിവരം വിപണിക്ക് പ്രതീക്ഷ നല്‍കുന്നു.

gold price kerala november 26-

രാജ്യാന്തര വിപണിയില്‍ വില ഉയരുന്നു, അമേരിക്ക പലിശ നിരക്ക് കുറയ്ക്കുന്നു എന്നതു മാത്രമല്ല കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. അമേരിക്കന്‍ ഡോളര്‍ ഇടിയുന്നതു കൂടിയാണ്. കഴിഞ്ഞ ദിവസം 100ന് മുകളിലുണ്ടായിരുന്ന ഡോളര്‍ സൂചിക ഇപ്പോള്‍ 99.65 എന്ന നിരക്കിലെത്തി. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം കൂടും. അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്ന തോത് ഉയരുകയും ചെയ്യും.

അമേരിക്കന്‍ ഡോളര്‍ ഇടിഞ്ഞിട്ടും ഇന്ത്യന്‍ രൂപ കാര്യമായ മുന്നേറ്റം നടത്തിയിട്ടില്ല. ഇന്ത്യന്‍ രൂപ ദുര്‍ബലമായി തുടരുന്നത് വലിയ തിരിച്ചടിയാണ്. അവശ്യ വസ്തുക്കള്‍ക്കും ഇറക്കുമതി വസ്തുക്കള്‍ക്കും ഉയര്‍ന്ന വില രേഖപ്പെടുത്താന്‍ ഇത് കാരണമാകും. അതുതന്നെയാണ് സ്വര്‍ണവിലയിലും സംഭവിക്കുന്നത്. 89.19 എന്ന നിരക്കിലാണ് ഇന്ന് രൂപയുടെ വ്യാപാരം. ഇതില്‍ നേരിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഇന്നത്തെ പവന്‍ വില

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 93800 രൂപയായി ഉയര്‍ന്നു. 640 രൂപയാണ് വര്‍ധിച്ചത്. അതേസമയം, 18 കാരറ്റ് പവന് 77160 രൂപയാണ്. 14 കാരറ്റ് പവന് 60080 രൂപയാണ് വില. ആഭരണം മാത്രം ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്വര്‍ണങ്ങള്‍ വാങ്ങാം. ഇനിയും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങണം എന്നുണ്ടെങ്കില്‍ 9 കാരറ്റ് കിട്ടും. അതിന് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 38760 രൂപയാണ് വില.

സ്വര്‍ണത്തിന്റെ ഗ്രാം വില

22 കാരറ്റ് 11725 രൂപ
18 കാരറ്റ് 9645 രൂപ
14 കാരറ്റ് 7510 രൂപ
9 കാരറ്റ് 4845 രൂപ
വെള്ളി ഗ്രാം വില 167 രൂപ

കേരളത്തില്‍ ഈ മാസം 22 കാരറ്റ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 94320 രൂപയാണ്. ഇന്നത്തെ വിലയില്‍ നിന്ന് 520 രൂപ കൂടി വര്‍ധിച്ചാല്‍ ഈ നിരക്കിലെത്തും. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരും. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ചേരുമ്പോഴാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+