കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്വേഷണം നേരിടാൻ തയ്യാർ: സ്വപ്ന സുരേഷുമായി പരിചയമില്ല, മുഖ്യമന്ത്രിയുമായുള്ളത് 18 വർഷത്തെ ബന്ധം!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: സ്വർണ്ണക്കടത്തുകേസിൽ ആരോപണ വിധേയനായ ആലപ്പുഴ സ്വദേശി സത്യം വെളിപ്പെടുത്തി രംഗത്ത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയെന്നാണ് കിരൺ മാർഷലിനെതിരെ ഉയരുന്ന ആരോപണം. ഇതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കിരണിന്റെ വീട്ടിലെത്തിയ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കെതിരെയും ആരോപണമുയർന്നിരുന്നു. ഇതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി ജില്ലാ പോലീസ് മേധാവി പിഎസ് സാബുവും രംഗത്തെത്തിയിട്ടുണ്ട്.

ഉത്തരം തൃപ്തികരമല്ലെങ്കില്‍ ചോദ്യം ചോദിച്ച് കൊണ്ടിരിക്കും; സിപിഎമ്മിന് ഏഷ്യാനെറ്റ് ന്യൂസിന്റെ മറുപടിഉത്തരം തൃപ്തികരമല്ലെങ്കില്‍ ചോദ്യം ചോദിച്ച് കൊണ്ടിരിക്കും; സിപിഎമ്മിന് ഏഷ്യാനെറ്റ് ന്യൂസിന്റെ മറുപടി

കിരണിന്റെ വീട് ഉൾപ്പെടുന്ന പള്ളിത്തോട് പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയതുകൊണ്ട് ഈ ഭാഗത്ത് എത്തിയപ്പോൾ കിരണിന്റെ വീട്ടിലെത്തി ചായ കുടിച്ച് മടങ്ങിയെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വീട്ടിലെത്തിയത് രാത്രിയായിരുന്നില്ല പകലായിരുന്നുവെന്നും 10-15 മിനിറ്റ് വീട്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയതെന്നും പോലീസ് മേധാവി വ്യക്തമാക്കി. വീടിന് മുമ്പിൽ നിൽക്കുന്ന കിരൺ ക്ഷണിച്ചതോടെ പകൽ 11.45ഓടെയായിരുന്നു വീട്ടിലെത്തിയതെന്നും പോലീസ് മേധാവി വ്യക്തമാക്കി. ഈ സമയം ചേർത്തല ഡിവൈഎസ്പി ലാൽജി പ്രദേശത്തെ സിഐ എന്നിവർ ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സരിത്തിനെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തു: 40 ലക്ഷം അടങ്ങിയ ബാഗിൽ 14 ലക്ഷം രൂപ മാത്രം!! സരിത്തിനെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തു: 40 ലക്ഷം അടങ്ങിയ ബാഗിൽ 14 ലക്ഷം രൂപ മാത്രം!!

എന്തുകൊണ്ട് പ്രതികരിച്ചില്ല?

എന്തുകൊണ്ട് പ്രതികരിച്ചില്ല?

സ്വർണ്ണക്കടത്ത് കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണം തള്ളി ബിസിനസുകാരനായ കിരൺ മാർഷൽ. സ്വർണ്ണക്കടത്ത് കേസിൽ നേരത്തെ ആരോപണം ഉയർന്നിരുന്നുവെങ്കിലും പേരെടുത്ത് പറയാത്തതുകൊണ്ടാണ് ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നതെന്നാണ് കിരണിന്റെ പ്രതികരണം. ഇപ്പോൾ പേരെടുത്ത് പറഞ്ഞതുകൊണ്ട് തന്നെ പ്രതികരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പേര് പറഞ്ഞ് തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കിരൺ വ്യക്തമാക്കി. തനിക്ക് പരിചയം പോലും ഇല്ലാത്തവരുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ആരോപണങ്ങൾ ഉയരുന്നതെന്നും കിരൺ മാർഷലിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
 അന്വേഷണം നേരിടാൻ തയ്യാർ, സ്വപ്നയെ അറിയില്ല

അന്വേഷണം നേരിടാൻ തയ്യാർ, സ്വപ്നയെ അറിയില്ല

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ കിരൺ മാർഷൽ ഏത് അന്വേഷണവും നേരിടാനും തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ എൻഐഎയുടെ കസറ്റഡിയിലുള്ളത് കൊണ്ട് തന്നെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടാവും. പിന്നെ എന്തിനാണ് കേസുമായി തന്നെ ബന്ധിപ്പിക്കുന്നതെന്നും കിരൺ ചോദിക്കുന്നു.

 പ്രചരിച്ചത് എന്ത്?

പ്രചരിച്ചത് എന്ത്?


സ്വർണ്ണക്കടത്ത് കേസിൽ ഒളിവിൽ പോയ സ്വപ്ന സുരേഷ് കൊച്ചിയിലിക്കുള്ള യാത്രാ മധ്യേ കിരണിന്റെ വീട്ടിൽ കയറിയെന്നും ഇതേ സമയം ആലപ്പുഴയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം വീട്ടിലെത്തിയെന്നുമുള്ള ആരോപണങ്ങൾ വ്യാജമാണെന്നും കിരൺ വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം വ്യാപകമാക്കിയതോടെ ഒളിവിൽ പോയ സ്വപ്ന പുറത്തുവിട്ട ശബ്ദരേഖ ഇദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് റെക്കോർഡ് ചെയ്തതെന്ന ആരോപണം അസംബന്ധമാണെന്നും കിരൺ മാർഷൽ വ്യക്തമാക്കി.

പ്രതികളുമായി ബന്ധമില്ല

പ്രതികളുമായി ബന്ധമില്ല


സ്വപ്നയുമായോ കേസിലെ പ്രതികളിൽ ആരുമായും ബന്ധമില്ലെന്നും കേസിന്റെ ആവശ്യത്തിനായി ഭരണ, രാഷ്ട്രീയ രംഗത്തുനിന്ന് ആരും തന്നെ താനുമായി ബന്ധപ്പെട്ടില്ലെന്നും കിരൺ കൂട്ടിച്ചേർത്തു. എൻഐഎ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കിരണിനെ ചോദ്യം ചെയ്തെന്നുവരെയുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നു. ട്രിപ്പിൾ ലോക്ക്ഡൌൺ ആയതിനാൽ പുറത്തിറങ്ങാൻ കഴിയില്ലെന്നും താൻ വീട്ടിൽ തന്നെയുണ്ടെന്നും കിരൺ പറയുന്നു.

മുഖ്യമന്ത്രിയുമായി അടുപ്പം

മുഖ്യമന്ത്രിയുമായി അടുപ്പം

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വർഷത്തെ അടുപ്പമുണ്ട്. മുഖ്യമന്ത്രിയുമായുള്ളത് ശ്രേഷ്ഠമായ ബന്ധമാണെന്നും മുഖ്യമന്ത്രിയ്ക്ക് വിഷമുണ്ടാകുന്നത് കാണുമ്പോൾ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും കിരൺ മാർഷൽ വ്യക്തമാക്കി. അരൂർ ഉപതിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി വീട്ടിലെത്തി ഭക്ഷണം കഴിച്ചത് സ്വാഭാവികമാണെന്നും മൂലകാരണം തന്റേത് ഇടതുപക്ഷ കുടുംബമാണെന്നുള്ളതാണന്നും കിരൺ വ്യക്തമാക്കി. തന്റെ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയതും കുടുംബത്തിന് നേതാക്കളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും കിരൺ ചൂണ്ടിക്കാണിക്കുന്നു.

കാർ വാങ്ങിയത് ഇഷ്ടം കൊണ്ട്

കാർ വാങ്ങിയത് ഇഷ്ടം കൊണ്ട്

പിണറയായി വിജയൻ പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാർ പിന്നീട് വാങ്ങിയത് കിരൺ ആയിരുന്നു. അത് പിണറായി വിജയനോടുള്ള ഇഷ്ടം കൊണ്ടായിരുന്നുവെന്നും ആ കാർ ഇപ്പോൾ തന്റെ പക്കലില്ലെന്നും അദ്ദേഹം പറയുന്നു. പുതിയ കാർ വാങ്ങിയപ്പോൾ എക്സ്ചേഞ്ച് ഓഫറിൽ കാർ കൊടുക്കുകയായിരുന്നുവെന്നും കിരൺ വ്യക്തമാക്കി. സ്വർണ്ണക്കടക്ക് കേസിൽ മുഖ്യമന്ത്രിയെക്കൂടി ഉൾപ്പെടുത്തുന്നതിന് വേണ്ടിയായിരിക്കാം തന്നെ കണ്ണിയായി ഉപയോഗിക്കുന്നതെന്നും കിരൺ അഭിപ്രായപ്പെടുന്നു.

English summary
Kerala Gold smuggling: Business man Kiran Marshal denies link with accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X