• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വർണ്ണക്കടത്തിന്റെ മുഖ്യകണ്ണി സന്ദീപ് നായരോ? കസ്റ്റംസിനും എൻഐഎയ്ക്കും നിർണ്ണായക വിവരങ്ങൾ

 • By Desk

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ച കസ്റ്റംസിന് ഒരു പ്രതിയെ മാത്രമേ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സരിത്തിനെ ഏഴ് ദിവസത്തെ കസ്റ്റിഡിയിൽ വാങ്ങിയ കസ്റ്റംസ് സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും അടുത്ത സുഹൃത്തായ സന്ദീപ് നായരിലേക്കാണ് കസ്റ്റംസിന്റെ അന്വേഷണം നീളുന്നത്.

സ്വപ്നയുടെ ഒളിത്താവളം ബ്രൈമൂര്‍ എസ്റ്റേറ്റിലേ ബ്രീട്ടീഷ് ബംഗ്ലാവ്?; പൊലീസ് പിടിക്കാത്തിന് പിന്നില്‍സ്വപ്നയുടെ ഒളിത്താവളം ബ്രൈമൂര്‍ എസ്റ്റേറ്റിലേ ബ്രീട്ടീഷ് ബംഗ്ലാവ്?; പൊലീസ് പിടിക്കാത്തിന് പിന്നില്‍

 മുഖ്യകണ്ണി സന്ദീപ് നായരോ?

മുഖ്യകണ്ണി സന്ദീപ് നായരോ?

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പരിശോധന നടത്താൻ ഒരു സാധ്യതയുമില്ലാത്ത വിധത്തിൽ സ്വർണ്ണം കടത്താനുള്ള പദ്ധതി ആവിഷ്കരിച്ചതും സന്ദീപ് തന്നെയാണെന്നുമാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തിൽ ആറോളം തവണ സ്വർണ്ണം കടത്തിയെന്നും കസ്റ്റംസ് ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്.

cmsvideo
  സ്വപ്‌നയുടെ നീക്കം യുഎഇയിലേക്ക് | Oneindia Malayalam
  കേസിൽ എൻഐഎയും

  കേസിൽ എൻഐഎയും

  തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസ് എൻഐഎ അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്ന സാഹചര്യത്തിൽ വിവിധ കേന്ദ്ര ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എഎൻഐ അന്വേഷിക്കാനുള്ള തീരുമാനം പുറത്തുവരുന്നത്. സ്വർണ്ണക്കടത്ത് കേസ് പ്രധാനമന്ത്രിയുടെ ഓഫീസും നിരീക്ഷിച്ച് വരികയായിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ എന്നും ഇതിനൊപ്പം അന്വേഷിക്കും. കേരളത്തിലേക്കുള്ള സംഘടിതമായ സ്വർണ്ണക്കടത്ത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്.

  കേന്ദ്ര നിയന്ത്രണത്തിൽ

  കേന്ദ്ര നിയന്ത്രണത്തിൽ

  തിരുവനന്തപുരം വിമാനത്താവളം വഴി 30 കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിന് പുറമേ നേരത്ത റിപ്പോർട്ട് ചെയ്തതും അന്വേഷണം പൂർത്തിയാകാത്തതുമായ കേസും എൻഐഎ അന്വേഷിക്കും. കേന്ദ്രസർക്കാരിന് കീഴിലുള്ള കസ്റ്റസും ഇന്റലിജൻസ് ബ്യൂറോയുമാണ് നിലവിൽ കേസിൽ അന്വേഷണം നടത്തിവരുന്നത്. എൻഐഎ കൂടി കേസിൽ അന്വേഷണം ആരംഭിക്കുന്നതോടെ സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം പൂർണ്ണമായും കേന്ദ്ര നിയന്ത്രണത്തിലേക്ക് മാറുകയും ചെയ്യും. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ തന്നെ ദേശ സുരക്ഷ സംബന്ധിച്ച കേസിൽ അന്വേഷണം നടത്താൻ എൻഐഎയ്ക്ക് അധികാരമുണ്ട്. കേസന്വേഷണത്തിൽ ഇതുവരെയും കേരള പോലീസ് പങ്കാളിയായിട്ടില്ല.

  സിസിടിവി ദൃശ്യങ്ങൾ കുറവ്

  സിസിടിവി ദൃശ്യങ്ങൾ കുറവ്


  സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് കേരള പോലീസിനോട് വിമാനത്താവളത്തിന് അടുത്തുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കസ്റ്റംസ് ആവശ്യപ്പെട്ട പ്രദേശത്ത് സിസിടിവി ഇല്ലാത്തത് കസ്റ്റംസിന് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിലുള്ള ആറ് ദിവസത്തെ ദൃശ്യങ്ങളാണ് കസ്റ്റംസ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കസ്റ്റംസ് ആവശ്യപ്പെട്ട പ്രദേശത്ത് നിന്ന് അര കിലോമീറ്റർ അകലെ മുതൽ മാത്രമാണ് ക്യാമറ പ്രവർത്തിക്കുന്നത്. എന്നാൽ തങ്ങളുടെ പക്കലുള്ള ദൃശ്യങ്ങൾ ആവശ്യത്തിന് അനുസരിച്ച് കൈമാറാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

   ജാമ്യം നൽകരുതെന്ന്

  ജാമ്യം നൽകരുതെന്ന്


  സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനും സുഹൃത്ത് സന്ദീപ് നായർക്കും പങ്കുണ്ടെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇരുവർക്കും ജാമ്യം അനുവദിക്കരുതെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ന് സ്വപ്നയുടെ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. സന്ദീപുമായി ബന്ധമുള്ള കൊടുവള്ളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടിലും കസ്റ്റംസ് സംഘമെത്തി പരിശോധന നടത്തിയിരുന്നു. വസ്ത്ര വ്യാപാരത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത് നടത്തുന്നുണ്ടെന്ന സംശയത്തെ തുടർന്നാണിത്.

  English summary
  Kerala Gold smuggling case: Customs department got hints against Sandeep Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X