Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന; നടക്കട്ടെയെന്ന് ശിവശങ്കര്‍; സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന് സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇന്നത്തെ പരിശോധന. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്റെ ഫ്‌ളാറ്റിലാണ് പരിശോധന. ഒരു വര്‍ഷമായി ഇവിടെയാണ്ശിവശങ്കരന്‍ ഇവിടെയാണ് താമസിച്ചു വരുന്നത്.

ഫ്‌ലാറ്റില്‍ പരിശോധന

ഫ്‌ലാറ്റില്‍ പരിശോധന

ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയതായി സെക്യൂരിറ്റി ജിവനക്കാരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ ഇവിടെയെത്തി ചര്‍ച്ച നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഫ്‌ളാറ്റിലെത്തി പരിശോധന നടത്തുന്നത്.

സന്ദര്‍ശക രജിസ്റ്റര്‍

സന്ദര്‍ശക രജിസ്റ്റര്‍

ശിവശങ്കറിന്റെ ഫ്‌ളാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒപ്പം ഫ്‌ളാറ്റിലെ മേല്‍നോട്ടക്കാരന്റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തുകയാണ്. ജൂലൈ ആറാം തിയ്യതി വരെ ശിവശങ്കര്‍ ഫ്‌ളാറ്റിലെത്തിയിരുന്നുവെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിനേയും ബാധിക്കും

മുഖ്യമന്ത്രിയുടെ ഓഫീസിനേയും ബാധിക്കും

അതേസമയം വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ പ്രതികരണം. ശിവസങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. ശിവശങ്കറിന്റ ചോദ്യം ചെയ്താല്‍ അത് മുഖ്യമന്ത്രിയുടെ ഓഫീസിനേയും ബാധിക്കും. ഇത് മുന്നില്‍ കണ്ടാണ് ശിവശങ്കറിനെ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതെന്ന ആരോപണവും ശക്തമാണ്.

Recommended Video

cmsvideo
    NIA Invokes UAPA in Fir, Swapna Suresh claims involvement of diplomat
    ശിവശങ്കറിന് പങ്കുണ്ടോ

    ശിവശങ്കറിന് പങ്കുണ്ടോ

    സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന സ്വപ്‌ന സുരേഷുമായി ശിവശങ്കര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ്ണം കടത്തിയതില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഒപ്പം ശിവശങ്കര്‍ താമസിക്കുന്ന ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്.

    ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍

    ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍

    സ്വപ്ന താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. തിരുവനന്തപുരം മുടവന്‍ മുകളിലെ ഫ്‌ളാറ്റില്‍ 2018 വരെ സ്വപ്ന താമസിച്ചിരുന്നു. യുഇഎ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നു അപ്പോള്‍ സ്വപ്ന. 5 വര്‍ഷത്തോളം ഈ ഫ്‌ളാറ്റില്‍ ഇവരുണ്ടായിരുന്നു.

    നിത്യ സന്ദര്‍ശകന്‍

    നിത്യ സന്ദര്‍ശകന്‍

    ഐടി സെക്രട്ടറി ഈ ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു എന്ന് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കേരള പൊലീസും കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+