കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസമില്ല? സ്വപ്‌ന സുരേഷിനെ കുടുക്കാന്‍ പൊലീസിന്റെ സഹായം വേണ്ടെന്ന് കസ്റ്റംസ്, കാരണം ഇതാണ്...!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് കസ്റ്റംസ് സംഘം. സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. രാജേഷ് കുമാര്‍ മുഖേന ഇ ഫയലിംഗ് വഴിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

വ്യാഴാഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതോടെ കഴിഞ്ഞ നാല് ദിവസമായി സ്വപ്ന സുരേഷ് ഒളിവിലാണ്. എന്നാല്‍ ഇവര്‍ രാജ്യം വിടുന്നത് തടയുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് കസ്റ്റംസിന്റെ നീക്കം. എന്നാല്‍ സ്വപ്‌ന സുരേഷിനെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടില്ലെന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ പൊലീസിനെ ബന്ധപ്പെടുത്തേണ്ടെന്ന നിലപാടിലാണ് കസ്റ്റംസ്. വിശദാംശങ്ങളിലേക്ക്..

സഹായം തേടും

സഹായം തേടും

സ്വപ്ന സുരേഷും കേസിലെ മറ്റൊരു പ്രതിയുമായ സന്ദീപ് നായരെയും കണ്ടെത്തുന്നതിന്റെ തിരക്കിലാണ് കസ്റ്റംസ്. ഇവരെ കണ്ടെത്താന്‍ കസ്റ്റംസ് കേരള പൊലീസിന്റെ സഹായം തേടുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ്.

Recommended Video

cmsvideo
Swapna Suresh's helper Sandeep is a BJP Worker | Oneindia Malayalam
ബന്ധപ്പെടുത്തേണ്ട

ബന്ധപ്പെടുത്തേണ്ട

രാജ്യതം മുഴുവന്‍ ചര്‍ച്ചയായ ഈ കേസില്‍ കേരള പൊലീസിനെ ബന്ധപ്പെടുത്തേണ്ടെന്ന നിലപാടിലാണ് കസ്റ്റംസ്. പ്രതികളെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടില്ലെന്നാണ് കസ്റ്റംസ് പ്രവന്റീവ് കമ്മിഷണറേറ്റ് നല്‍കുന്ന വിവരം. മാതൃഭൂമി ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വര്‍ണം ലോക്കറില്‍

സ്വര്‍ണം ലോക്കറില്‍

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കടത്തുന്നതിനിടെ പിടികൂടിയ സ്വര്‍ണം കസ്റ്റംസിന്റെ ലോക്കറിലാണുള്ളത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള സരിത്തിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ സ്വര്‍ണത്തിന്റെ അളവ് സംബന്ധിച്ച് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. സ്വര്‍ണത്തിന്റെ എല്ലാ വിധ പരിശോധനകളും നടത്തേണ്ടതുണ്ട്.

കസ്റ്റംസ് പരിശോധന

കസ്റ്റംസ് പരിശോധന

അതേസമയം, കേസുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ നേതാവിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്. കൊച്ചിയിലെ കസ്റ്റംസ് ക്ലിയറന്‍സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടിലാണ് പരിശോധനയെന്ന് ന്യൂസ് 18 കേരളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിരാജന്റെ ഞാറയ്ക്കലുളള വീട്ടിലാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് പിപിഎം ഗ്രൂപ്പിന്റെ ഉടമയായ നിസാറിനേയും കസ്റ്റംസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.

 പുറത്ത് കടക്കാന്‍

പുറത്ത് കടക്കാന്‍

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷിനെ തിരുവനന്തപുരം വിട്ട് പുറത്ത് കടക്കാന്‍ സഹായിച്ചതും ഈ ട്രേഡ് യൂണിയന്‍ നേതാവ് ആണ് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഈ നേതാവിന്റെ കാറിലാണ് സ്വപ്നയും സന്ദീപും തിരുവനന്തപുരത്ത് നിന്ന് കടന്നത് എന്നാണ് സംശയിക്കുന്നത്.

English summary
Kerala Gold Smuggling Case: Customs Officials Denied The help of Kerala police to Chase Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X