കസ്റ്റംസ് ശിവശങ്കറിന്റെ വീട്ടിലെത്തി; മൊഴിയെടുക്കാന്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടിലെത്തി. ശിവശങ്കറിനെ മൊഴിയെടുക്കാന്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുളള സംഘമാണ് ഫ്‌ളാറ്റിലെത്തി ശിവശങ്കറിനെ കണ്ടത്. ഡിആര്‍ഐ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.പൂജപ്പുരയിലെ വീട്ടിലെത്തിയാണ് മൂന്നംഗ ഉദ്യോഗസ്ഥ സംഘമെത്തിയത്. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയായിരിക്കും ശിവശങ്കറിനെ ചോദ്യം ചെയ്യുക.

അതേസമയം സ്വര്‍ണ്ണകടത്തിന്റെ ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കില്ലെന്നായിരുന്നു കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സരിത്താണ് മൊഴി നല്‍കിയിരിക്കുന്നത്.ശിവശങ്കറിന് ഗൂഢാലോചനയില്‍ പങ്കില്ലെങ്കിലും ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ തന്നെയാണെന്ന് സരിത് സമ്മതിച്ചിട്ടുണ്ട്.പല കള്ളകടത്തിന്റേയും ഗൂഢാലോചനയും ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ച് നടന്നിട്ടുണ്ടെന്ന് സരിത് മൊഴി നല്‍കിയിരുന്നു.
Recommended Video
സ്വപ്‌ന വഴിയാണ് സരിത് ശിവശങ്കറിനെ പരിചയപ്പെടുന്നതും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണ്ണകടത്ത് കേസില്‍ ശിവശങ്കറിന്റെ മേല്‍ ആരോപണം ഉയര്‍ന്നതോടെയാണ് ഇദ്ദേഹത്തെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയത്. പിന്നീട് ശിവശങ്കര്‍ ദീര്‍ഘാവധിയില്‍ പ്രവേശിക്കുകയായിരുന്നു. സ്വപ്‌ന സുരേഷ് പലതവണയായി ശിവശങ്കറിന്റെ ഫ്്‌ളാറ്റില്‍ പോയതായി തെളിഞ്ഞിരുന്നു.
നേരത്തെ ശിവശങ്കറിന്റെ ഫ്്‌ളാറ്റില്‍ പരിശോധന നടത്തുകയും സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റഡിയിലെടുക്കയും ചെയ്തിരുന്നു. ഒപ്പം സെക്യൂരിറ്റി ജിവനക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിന് സമീപച്ചുള്ള ഫ്‌ലാറ്റില്‍ പ്രതിഷേധക്കാര്‍ കരി ഓയില്‍ ഒഴിച്് പ്രതിഷേധിച്ചിരുന്നു. ഇതോടെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നയതന്ത്ര ബാഗ് വഴി മുമ്പും സ്വര്‍ണണകടത്ത് നടന്നിട്ടുണ്ടെന്നും ജൂണില്‍ മാത്രം 27 കിലോ സ്വര്‍ണ്ണം കടത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ജൂണ്‍ 24, 26 തിയ്യതികളിലാണ് ഡിപ്ലോമാറ്റിക് ബാഗ് എത്തുന്നത്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷയുടെ പേരിലാണ് ബാഗ് വിമാനത്താവളത്തിലെത്തിയിരുന്നത്. സരിതാണ് ഇത് കൈപറ്റിയത്.












Click it and Unblock the Notifications