'ക്ലിഫ് ഹൗസില്‍ തനിച്ച് പോയി, സിസിടിവി ദൃശ്യം പുറത്തുവിടൂ,സ്പിംഗ്‌ളറിന് പിന്നില്‍ വീണ'; വീണ്ടും സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. നിയമസഭയില്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറയുന്നത് എന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. നിയമസഭയില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഷാജ് കിരണ്‍ ഒരു ഇടനിലക്കാരനായിട്ട് എന്നെ സമീപിച്ചില്ലായിരുന്നെങ്കില്‍ രാത്രിയ്ക്ക് രാത്രിയ്ക്ക് എ ഡി ജി പി അജിത് കുമാറിനെ എന്തിന് ട്രാന്‍സ്ഫര്‍ ചെയ്തു എന്നുള്ളതാണ്.
ഞാന്‍ ഒരു 164 കൊടുത്ത് രണ്ട് വസ്തുതകള്‍ പറഞ്ഞതിന്റെ പേരില്‍ എന്റെ പേരില്‍ കെ ടി ജലീലിന്റെ പരാതിയില്‍ കേസെടുത്തു. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല. എ ഡി ജി പിയെ എന്തിന് ട്രാന്‍സ്ഫര്‍ ചെയ്തു. എ ഡി ജി പിയ്ക്ക് ഇക്കാര്യത്തിലുള്ള താല്‍പര്യം എന്താണ്. ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രിയ്ക്ക് എങ്ങനെയാണ് പറയാനാകുന്നത്. ആദ്യം പറഞ്ഞു സ്വപ്‌ന സുരേഷിനെ അറിയില്ല എന്ന്.

കോണ്‍സുല്‍ ജനറലിന്റെ കൂടെ പല ചടങ്ങിലും ക്ലിഫ് ഹൗസിലും കണ്ടിട്ടുണ്ട്. ഇതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലായിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് ഇതെല്ലാം സംഭവിച്ചത്. ഈ മീറ്റിംഗുകളെല്ലാം പ്രോട്ടോകോള്‍ ലംഘനങ്ങളായിരുന്നു. ഒരു തരത്തിലുള്ള സുരക്ഷാ പരിശോധനയോ തടസമോ ഇല്ലാതെയാണ് ക്ലിഫ് ഹൗസിലേക്ക് കയറി പോയത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണ്‍സല്‍ ജനറലിന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ല.

എന്നെ അറിയില്ല എന്ന് പറയുന്നു. 2016 മുതലുള്ള 2020 വരെയുള്ള ക്ലിഫ് ഹൗസിലെയും സെക്രട്ടറിയേറ്റിലും സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിടണം. അങ്ങനെ പൊതുജനങ്ങള്‍ക്ക് തെളിയിച്ച് കൊടുക്കൂ സ്വപ്‌ന സുരേഷിനെ അറിയില്ല എന്ന്. കോണ്‍സല്‍ ജനറലിന്റെ കൂടെ രഹസ്യ മീറ്റിംഗിന് അവരുടെ കൂടെ രാത്രി ഏഴ് മണിക്ക് ശേഷം അദ്ദേഹത്തിന്റെ ക്ലിഫ് ഹൗസില്‍ ഞാന്‍ പോയിട്ടുണ്ട്. അതുകൂടാതെ ഞാന്‍ ഒറ്റയ്ക്ക് പോയിട്ടുണ്ട്.

ഇതൊക്കെ ഞാന്‍ പറയുന്ന പച്ചക്കള്ളമാണ് എങ്കില്‍ ആ ദൃശ്യങ്ങള്‍ പുറത്ത് വിടൂ. തെളിവ് എവിടെ എന്ന് എല്ലാവരും ചോദിക്കുന്നുണ്ടല്ലോ. ഈ സി സി ടി വി ദൃശ്യങ്ങളില്‍ തെളിവ് ഉണ്ട്. മറന്നു വച്ച ബാഗ് നയതന്ത്ര ചാനല്‍ വഴി എന്തിനു കൊണ്ടുപോയി എന്നും ബാഗില്‍ ഉപഹാരമെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി എന്നും സ്വപ്‌ന സുരേഷ് ചോദിച്ചു. ഞാന്‍ പറയുന്നത് കള്ളമല്ല. ആരാണ് എനിക്ക് ജോലി തന്നത്.

പി ഡബ്ല്യു സിയാണ് എനിക്ക് ജോലി നല്‍കിയത്. ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി നല്‍കിയെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറയരുത്. വീണ വിജയന്റെ ബിസിനസ് താല്‍പര്യപ്രകാരമാണ് ഷാര്‍ജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഡി.ലിറ്റിന് എത്തിയ ഷാര്‍ജ ഷെയ്ഖിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസില്‍ എത്തിച്ചത് എന്നും താനാണ് ഇതെല്ലാം ചെയ്തത് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

ഷാര്‍ജ ഷെയ്ഖിന് മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകള്‍ വീണ വിജയനും സമ്മാനം നല്‍കുന്നതിന്റെ ദൃശ്യം തന്റെ കൈവശമുണ്ട് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സ്പിംഗ്‌ളറിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണ്. സ്പിംഗ്‌ളര്‍ വഴി ഡാറ്റബേസ് വിറ്റു എന്ന് ശിവശങ്കര്‍ പറഞ്ഞു. പിന്നില്‍ വീണ വിജയനെന്നും പറഞ്ഞിരുന്നു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്‌സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്
എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ












Click it and Unblock the Notifications