Get Updates
Get notified of breaking news, exclusive insights, and must-see stories!

കടത്തുന്ന സ്വര്‍ണം റമീസ് ഈ ജുവലറികളില്‍ എത്തിക്കും, സുപ്രധാന കണ്ണി; അന്വേഷണം വന്‍ സ്രാവുകളിലേക്കും

മലപ്പുറം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശി റമീസിന്റെ അറസ്റ്റ് ഇന്നലെ നടന്നതോടെ കേസില്‍ കൂടുതല്‍ പേര്‍ വലയിലാകുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട നടന്നതിന് പിന്നാലെ കസ്റ്റംസ് വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ റമീസെന്നാണ് കസ്റ്റംസ് പറയുന്നത്. കടത്തുന്ന സ്വര്‍ണം ജുവലറികളിലേക്ക് എത്തുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്..

വഴിത്തിരിവ്

വഴിത്തിരിവ്

പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് റമീസ്. ഇയാളുടെ അറസ്റ്റ് സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവാകുമെന്നാണ് സൂചന. ഞായറാഴ്ച പുലര്‍ച്ചെയാണ് കസ്റ്റംസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുലര്‍ച്ചെ തന്നെ റമീസുമായി കസ്റ്റംസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു. കൊച്ചിയിലെത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

കൊച്ചിയിലെ ഓഫീസിലാണ് സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം അറസ്റ്റിലായ സരിത്തുള്ളത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. റമീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. കള്ളക്കടത്തിലൂടെ കേരളത്തിലെത്തുന്ന സ്വര്‍ണം വാങ്ങി വിതരണം ചെയ്യുന്നതില്‍ ഒരാളാണ് റമീസ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരസ്യപ്രതികരണം വിഷയത്തിലുണ്ടായിട്ടില്ല.

സ്വര്‍ണവില്‍പ്പന

സ്വര്‍ണവില്‍പ്പന

കള്ളക്കടത്തിലൂടെ എത്തിക്കുന്ന സ്വര്‍ണം കേരളത്തിലെ ജുവലറികളില്‍ എത്തിക്കുന്ന റമീസാണെന്ന വിവരമാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ളത്. സന്ദീപിന് മുകളിലുള്ള കണ്ണിയാണ് റമീസ്. കൊടുവള്ളിയിലെ ജുവലറികളിലേക്കാണ് റമീസ് സ്വര്‍ണം എത്തിച്ചുനല്‍കിയത്. ഇതുമായി ബന്ധപ്പെട്ട തെളിവ് കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

കുടുക്കിയത് സരിത്തിന്റെ മൊഴി

കുടുക്കിയത് സരിത്തിന്റെ മൊഴി

ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിന്റെ മൊഴി അനുസരിച്ചാണ് റമീസിനെ അറസ്റ്റ് ചെയ്തത്. സന്ദീപുമായും സരിത്തുമായും റമീസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ റമീസുമായി മറ്റ് നാല് പേര്‍ക്കെങ്കിലും ബന്ധമുണ്ടെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ ഇവരിലേക്കും അന്വേഷണം നീളുമെന്നാണ് കരുതുന്നത്.

Recommended Video

cmsvideo
    സ്വര്‍ണക്കടത്ത് കേസും ബാലഭാസ്‌കറിന്റെ മരണവും തമ്മില്‍ ബന്ധം!
    മാന്‍ വേട്ട കേസില്‍

    മാന്‍ വേട്ട കേസില്‍

    2014ല്‍ റമീസ് മാന്‍വേട്ട കേസില്‍ പിടിയിലായിരുന്നുവെന്നാണ് മറ്റൊരു വിവരം. തോക്ക് കേരളത്തില്‍ എത്തിച്ച കേസിലും ഇയാള്‍ പിടിയിലായിരുന്നുവത്രെ. ആറ് തോക്കുകളാണ് അന്ന് നെടുമ്പാശേരി വിമാനം വഴി കേരളത്തിലെത്തിച്ചത്. പാലക്കാട് റൈഫിള്‍ അസോസിയേഷന് വേണ്ടിയാണിതെന്ന് പറഞ്ഞാണ് തോക്കുകള്‍ കൊണ്ടുവന്നതെങ്കിലും രേഖ ഹാജരാക്കാന്‍ സാധിച്ചില്ല.

    കുഞ്ഞാലിക്കുട്ടിയുടെ ബന്ധു?

    കുഞ്ഞാലിക്കുട്ടിയുടെ ബന്ധു?

    മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസ് എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇക്കാര്യം കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫ് നിഷേധിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. മുന്‍മന്ത്രിയുടെ ബന്ധുവാണ്. റമീസിന്റെ കുടുംബവുമായി നാട്ടുകാര്‍ക്ക് വലിയ അടുപ്പമില്ലെന്നും ചിലര്‍ പ്രതികരിച്ചു.

    സാമ്പത്തിക നിക്ഷേപം

    സാമ്പത്തിക നിക്ഷേപം

    അതേസമയം, സ്വര്‍ണക്കടത്തില്‍ റമീസിന് സാമ്പത്തിക നിക്ഷേപമുണ്ടെന്നാണ് വിവരം. അറസ്റ്റ് നടന്നുവെന്ന് വിവരം ലഭിച്ചതോടെ മാധ്യമങ്ങള്‍ ഇയാളുടെ വീടിന് മുമ്പിലെത്തിയെങ്കിലും ബന്ധുക്കള്‍ പ്രതികരിച്ചില്ല. അവര്‍ ഗേറ്റ് അടയ്ക്കുകയും അകത്തേക്ക് പോകുകയുമായിരുന്നു.
    റമീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. കള്ളക്കടത്തിലൂടെ കേരളത്തിലെത്തുന്ന സ്വര്‍ണം വാങ്ങി വിതരണം ചെയ്യുന്നതില്‍ ഒരാളാണ് റമീസ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരസ്യപ്രതികരണം വിഷയത്തിലുണ്ടായിട്ടില്ല.

    എല്ലാ പ്രതികളും കൊച്ചിയില്‍

    എല്ലാ പ്രതികളും കൊച്ചിയില്‍

    ബെംഗളൂരുവില്‍ പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഉടനെ കൊച്ചിയിലെത്തിക്കും. സരിത്തിനെയും റമീസിനെയും കൊച്ചിയിലെത്തിച്ചുകഴിഞ്ഞു. നാല് പേരെയും വിശദമായി ചോദ്യം ചെയ്യും. ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്താകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+