'770 കേസുകളില്‍ കുടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി'; ആരോപണവുമായി സ്വപ്‌ന സുരേഷ്
കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിന്റെ പേരില്‍ പൊലീസ് പിഡീപ്പിക്കുകയാണെന്നാണ് പരാതിയില്‍ സ്വപ്ന ആരോപിക്കുന്നത്. 770 കേസുകളില്‍ കുടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഗൂഢാലോചനക്കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സ്വപ്ന നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പുറമേയാണ് പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് പുതിയ ഹര്‍ജി നല്‍കിയത്. ഗൂഢാലോചനക്കേസില്‍ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി.

കോടതിയില്‍ കൊടുത്ത രഹസ്യ മൊഴിയെക്കുറിച്ച് അറിയാനാണ് പൊലീസ് ഭീഷണിപ്പെടുത്തുന്നത്. തന്റെ അഭിഭാഷകനെ മാറ്റണം എന്നും ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് ഹര്‍ജിയില്‍ പറയുന്നു. സ്വപ്നയുടെ ഹര്‍ജി പൊലീസ് അതിക്രമങ്ങള്‍ പരിഗണിക്കുന്ന ഹൈക്കോടതിയുടെ ബെഞ്ച് അടുത്ത ദിവസം പരിശോധിക്കും.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളില്‍ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യം വാദം കേട്ടശേഷം തീരുമാനിക്കാം എന്ന് വ്യക്തമാക്കിയ കോടതി കേസ് എന്തിന് റദ്ദാക്കണമെന്ന കാര്യം വിശദീകരിക്കണം എന്നും ആവശ്യപ്പെട്ടു.
കേസില്‍ അന്വേഷണം തുടരുകയാണെന്നും സ്വപ്നയെ തത്ക്കാലം അറസ്റ്റു ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണത്തില്‍ മുന്‍മന്ത്രി കെ.ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ക്രൈംബ്രാഞ്ച് ചോദിച്ചതെന്നും തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും സ്വപ്ന പറയുന്നു.












Click it and Unblock the Notifications