ലോക കേരള സഭ പ്രവാസികള്‍ക്കൊപ്പം നാടുണ്ട് എന്ന പ്രഖ്യാപനം: മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ലോകത്തെവിടെയാണെങ്കിലും മലയാളിക്കൊപ്പം ഈ നാടുണ്ട് എന്ന പ്രഖ്യാപനമായിരുന്നു ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി നാടിന്റെ ഒപ്പമുണ്ട് എന്ന് പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച വേദി കൂടിയായിരുന്നു ഇത്. കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിശാഗന്ധിയില്‍ നടന്ന ലോക കേരള സഭയുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

prp473

പല കാര്യങ്ങളിലും നാം നേട്ടമുണ്ടാക്കിയെങ്കിലും കാലാനുസൃതമായി മുന്നേറാനുണ്ട്. ലോകത്താകെയുള്ള മലയാളികളില്‍ 151 പേരെയാണ് സഭയില്‍ ഉള്‍ക്കൊള്ളിക്കാനായത്. ആശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ കഴിവുള്ള ഒരുപാടുപേരെ എണ്ണത്തിന്റെ പരിമിതി മൂലം ഉള്‍ക്കൊള്ളിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒറ്റമനസായി തുടര്‍ന്നും മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

prp532018

ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സങ്കല്‍പം ലോകത്തിന് മുമ്പേ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വികസനകാര്യങ്ങളില്‍ യോജിപ്പുണ്ടാക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ സമവായത്തിന്റെ തുടക്കമായി ലോക കേരള സഭയെ മാറുമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളില്‍ രാഷ്ട്രീയം മാറ്റിവെച്ചാണ് ലോകകേരള സഭയില്‍ സഹകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

prp532018

കേരള നിയമസഭാ ഹാളില്‍ രണ്ട് ദിവസമായി നടന്ന ലോക കേരള സഭയുടെ സമാപന സമ്മേളനത്തിനു ശേഷം പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത 'പ്രവാസ മലയാളം' എന്ന മള്‍ട്ടി മീഡിയ മെഗാ ഷോ അരങ്ങേറി. 100 ഗായികാ ഗായകന്‍മാര്‍ ആലപിച്ച പ്രവാസഗാനങ്ങള്‍ക്കൊപ്പം നാടക, ചലച്ചിത്ര, സംഗീത, നൃത്ത മേഖലകളില്‍ 200 ല്‍ പരം കലാകാരന്‍മാര്‍ ഒത്തുചേര്‍ന്ന മെഗാ ഷോയായിരുന്നു ഇത്.

19

ഹിന്ദി, തമിഴ്, മലയാളം, ബംഗാളി ഗാനങ്ങളുടെ ആലാപനങ്ങള്‍ക്കൊപ്പം പിന്നിലെ സ്‌ക്രീനില്‍ പ്രവാസ ദൃശ്യങ്ങള്‍, വേദിയില്‍ കോറിയോഗ്രാഫി അവതരണങ്ങള്‍, സാഹിത്യ കൃതികളിലെ പ്രവാസ ജീവിത സന്ദര്‍ഭങ്ങളുടെ പുനരാവിഷ്‌കാരം എന്നിവയായിരുന്നു പരിപാടിയിലെ ആകര്‍ഷണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kerala Chief minister says that Loka Kerala Sabha is a great a proof for the care it gives to expats

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്