കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

425 ഏക്കര്‍ നിലം നികത്താന്‍ സര്‍ക്കാര്‍ അനുമതി

Google Oneindia Malayalam News

തിരുവനന്തപുരം: കോട്ടയം കുമരകത്ത് കായല്‍ നികത്തുന്നതിനും കൊച്ചിയിലെ കടമക്കുടിയില്‍ നിലം നികത്തുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കി. സ്വകാര്യ ടൂറിസം പദ്ധതിക്കായി 425 ഏക്കര്‍ സ്ഥലമാണ് ഇത്തരത്തില്‍ നികത്തുന്നത്.

നെല്‍വയല്‍ നീര്‍ത്തട നിയമമനുസരിച്ച് പൊതു ആവശ്യങ്ങള്‍ക്ക് മാത്രമാണ് വയലുകളോ നീര്‍ത്തടങ്ങളോ നികത്താന്‍ അനുവദം കൊടുത്ത് സര്‍ക്കാരിന് ഉത്തരവിടാന്‍ സാധിക്കുകയുള്ളൂ. ഈ നിയമം കാറ്റില്‍ പറത്തിയാണ് സ്വതകാര്യ ആവശ്യങ്ങള്‍ക്ക് നിലം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Paddy Land

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. റവന്യൂ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. 2007ന് മുമ്പ് കൃഷി നടത്തിയിട്ടില്ലെന്ന കാരണം ചൂണ്ടികാട്ടിയാണ് മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയത്. അതേസമയം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നിലം നികത്താന്‍ അനുവാദം കൊടുത്തതില്‍ പ്രതിഷേധം അറിയിച്ചു. കൂടിയാലോചനകള്‍ ഇല്ലാതെ എടുത്ത തീരുമാനമാണ് ഇതെന്നും സുധീരന്‍ പറഞ്ഞു.

കുമരകത്ത് റക്കിന്‍ഡോ ഡെവെലെപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കീഴില്‍ ടൂറിസം പദ്ധതിയും, കടമക്കുടുയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്വകാര്യ ആശുപത്രിയുമാണ് നിലം നികത്തി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.

English summary
Kerala Government clear saction for filling of 425 acres of paddy land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X