കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴടക്കടല്‍ മല്‍സ്യബന്ധനത്തില്‍ ധാരണപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചു: മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ആഴടക്കടല്‍ മല്‍സ്യബന്ധനത്തില്‍ അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായുള്ള ധാരണപത്രം റദ്ദാക്കി ഉത്തരവിറക്കാതെ മത്സ്യത്തൊഴിലാളികളെയും കേരളീയ പൊതുസമൂഹത്തെയും മുഖ്യമന്ത്രി വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പച്ചക്കള്ളം മാത്രമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

kerala

കേരളത്തിലെ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍ നടപ്പാക്കാന്‍ നോക്കിയ ഒട്ടും സുതാര്യമല്ലാത്ത പദ്ധതിയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാര്‍.പ്രതിപക്ഷം അത് തെളിവുകളോടെ പിടികൂടിയപ്പോള്‍ ജനങ്ങളെ വിഡ്ഡികളാക്കി തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമം.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അറിവോടെ ധാരണപത്രം ഒപ്പുവെച്ച ശേഷം ഉദ്യോഗസ്ഥരുടെ തലയില്‍ കുറ്റംകെട്ടിവച്ച് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.ഫിഷറീസ് നയത്തിന് വിരുദ്ധമായ ഒരു കരാറാണ് മുഖ്യമന്ത്രിയുടെ അറിവോടെ രഹസ്യമായി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

 സൂര്യ മനസില്‍ ഒതുക്കിയ ആഗ്രഹം മണിക്കുട്ടന്‍ സാധിച്ചുകൊടുത്തു, നിങ്ങള്‍ പ്രണയത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ സൂര്യ മനസില്‍ ഒതുക്കിയ ആഗ്രഹം മണിക്കുട്ടന്‍ സാധിച്ചുകൊടുത്തു, നിങ്ങള്‍ പ്രണയത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ

ഫെബ്രുവരി 2020 ല്‍ ഇഎംസിസിയും കെഎസ് ഐഡിസിയുമായി ഒപ്പിട്ട ധാരണപത്രം വ്യവസായമന്ത്രിയുടെ നിര്‍ദേശ പ്രകാരം റദ്ദാക്കിയെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ വിവാദത്തില്‍ നിന്നും തടിയൂരാനാണ് ധാരണപത്രം റദ്ദാക്കിയെന്ന നട്ടാല്‍ കുരുക്കാത്ത നുണ സര്‍ക്കാര്‍ പറഞ്ഞത്. ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ രംഗത്ത്് വന്ന കൊല്ലം അതിരൂപതയെ പോലും വിമര്‍ശിച്ച് സര്‍ക്കാരാണ് ധാരണപത്രം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കാതെ ഒളിച്ചുകളി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Recommended Video

cmsvideo
അപ്രവചനീയമായി ഷൊര്‍ണ്ണൂരിലെ പോരാട്ടം | Oneindia Malayalam

ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്

നേമത്ത് പ്രിയങ്ക ഗാന്ധി എത്തിയില്ല; ഇടഞ്ഞ് കെ മുരളീധരൻ.. കെപിസിസിയും ഇടപെടുന്നില്ലെന്ന് പരാതിനേമത്ത് പ്രിയങ്ക ഗാന്ധി എത്തിയില്ല; ഇടഞ്ഞ് കെ മുരളീധരൻ.. കെപിസിസിയും ഇടപെടുന്നില്ലെന്ന് പരാതി

ആഫ്രിക്കൻ വംശജരും മുസ്ലിമും അടക്കം 11 പേരെ കോടതി സംവിധാനത്തിലേക്ക് തിരഞ്ഞെടുത്ത് ബൈഡൻആഫ്രിക്കൻ വംശജരും മുസ്ലിമും അടക്കം 11 പേരെ കോടതി സംവിധാനത്തിലേക്ക് തിരഞ്ഞെടുത്ത് ബൈഡൻ

English summary
Kerala government cheated by not canceling the MoU on deep sea fisheries Says, Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X