കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഗിംങിന് ഇരയായ അശ്വതിയ്ക്ക് കേരളത്തില്‍ പഠനത്തിന് സൗകര്യമൊരുക്കും, പഠനശേഷം സര്‍ക്കാര്‍ ജോലിയും

  • By Neethu
Google Oneindia Malayalam News

കോഴിക്കോട്: കര്‍ണാടകയിലെ ഗുല്‍ബര്‍ഗ കോളേജിലെ റാഗിങിന് ഇരയായ എടപ്പാള്‍ സ്വദേശിനി അശ്വതിയ്ക്ക് കേരളത്തില്‍ പഠിക്കാന്‍ സൗകര്യമൊരുക്കുമെന്ന് പിന്നോക്കക്ഷേമ മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

അശ്വതിയുടെ പഠന ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും, പഠനത്തിന് ശേഷം യോഗ്യത നേടിയാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

fhdnh

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അശ്വതിയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കുമെന്നും മറ്റു ചെലവുകളിലേക്കായി 2 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1 ലക്ഷം രൂപ മന്ത്രി നേരിട്ട് കൈമാറുകയും ചെയ്തു.

റാഗിംങ് കേസില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തില്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. റാഗിംങ് കേസ് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേസിന്റെ അന്വേഷണത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.

English summary
Kerala government offer education facility for aswathi in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X