കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിന് പകരക്കാരനായില്ല; ഉദ്യോഗസ്ഥര്‍ പിന്മാറുന്നു, സര്‍ക്കാര്‍ പ്രതിസന്ധിയില്‍?

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ വിജിലന്‍സ് മേധാവിയെ കണ്ടെത്താനാകാതെ സര്‍ക്കാര്‍. സര്‍ക്കാര്‍ പരിഗണിക്കുന്ന എല്ലാവരും അതൃപ്തി അറിയിച്ച് മാറി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വിജിലന്‍സ് മേധാവിയുടെ ചുമതലയേറ്റെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന പ്രതിസന്ധി. ഫയര്‍ഫോഴ്‌സ് മേധാവിയായ എ ഹേമചന്ദ്രനെയും എക്‌സൈസ് മേധാവിയായ ഋഷിരാജ് സിങ്ങിനെയും ഈ സ്ഥാനത്തേക്കു പരിഗണിച്ചെങ്കിലും ഇരുവരും അതൃപ്തി അറിയിച്ചെന്നാണ് വിവരം.

അതേസമയം അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെങ്കിലും രാജേഷ് ദിവാനേയോ അതല്ലങ്കില്‍ മുഹമ്മദ് യാസിനേയോ പരിഗണിക്കണമെന്നതാണ് സിപിഎം നേതൃത്വത്തിന്റെ താല്‍പര്യംമെന്നാണ് സൂചന. വിജിലന്‍സില്‍ ജേക്കബ് തോമസിന്റെ പിന്‍ഗാമി ശക്തനായ ഉദ്യോഗസ്ഥനായിരിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെങ്കിലും സര്‍ക്കാറിന് സ്വീകാര്യനായ അത്തരത്തിലുള്ള ഒരു ഓഫീസര്‍ ഇപ്പോള്‍ ഡിജിപി പദവിയിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എഡിജിപി തസ്തികയായ നോര്‍ത്ത് സോണ്‍ പൊലീസ് മേധാവി സ്ഥാനത്ത് ഡിജിപി പദവിയോടെ പ്രവര്‍ത്തിക്കുകയാണിപ്പോള്‍ അദ്ദേഹം.

Jacob Thomas

ഈ മാസം പത്തിന് സെന്‍കുമാറിന്റെ ഹര്‍ജിയില്‍ കോടതി വിധി വന്നശേഷം അഴിച്ചുപണിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം മതിയെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. ഇതിനോടൊപ്പം ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കും. കേരളത്തില്‍ മാനദണ്ഡം പാലിക്കാതെ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍ നിയമനം നടത്തിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നും സൂചനകളുണ്ട്.

English summary
Kerala government tries hard to substitute Jacob Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X