സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് ആര്‍ബിഐ; കേരളം കോടതിയിലേക്ക്
തിരുവനന്തപുരം: സഹകരണ സംഘങ്ങള്‍ക്കെതിരായ നീക്കത്തില്‍ നിലപാട് കടുപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം വിവിധ മലയാള മാധ്യമങ്ങളിലുള്‍പ്പെടെ ആര്‍ബിഐ പരസ്യപ്പെടുത്തി. സഹകരണ ബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കുന്നതിന് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ആര്‍ബിഐയുടെ സര്‍കുലറിനെതിരേ കേരളം രംഗത്തുവന്നിരുന്നു. പിന്നാലെയാണ് കടുത്ത നിലപാട് റിസര്‍വ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കേരള സര്‍ക്കാര്‍.

1949 ലെ ബാങ്കിങ് നിയന്ത്രണ നിയമം അടുത്തിടെ ഭേദഗതി ചെയ്തിരുന്നു. 2020 സെപ്റ്റംബര്‍ 29നാണ് ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം നിലവില്‍ വന്നത്. ഇത് പ്രകാരം ബിആര്‍ ആക്ട് 1949 ലെ വകുപ്പുകള്‍ അനുസരിച്ചോ അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതോ ഒഴികെയുള്ള സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരിനു കൂടെ ബാങ്കര്‍ എന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജാഗ്രാതാ നിര്‍ദേശം എന്ന പേരില്‍ പ്രസിദ്ധീകരിച്ച പത്രപരസ്യത്തില്‍ ആര്‍ബിഐ പറയുന്നു.
ഇത്തരം ബാങ്കുകള്‍ക്ക് ബിആര്‍ ആക്ട് 1949 പ്രകാരമുള്ള ലൈസന്‍സ് നല്‍കിയിട്ടില്ല. ഇവയെ ബാങ്കിങ് വ്യവസായം നടത്തുന്നതിന് അധികാരപ്പെടുത്തിയിട്ടില്ല. ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പ്പേറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ല. സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും ആര്‍ബിഐ ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ വ്യക്തമാക്കി.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...
അതേസമയം, ആര്‍ബിഐ നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും ഇതിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നും സഹകരണമന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. അംഗത്വം, ഇന്‍ഷുറന്‍സ് പരിരക്ഷ വിഷയങ്ങളില്‍ ആര്‍ബിഐ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിന് നിവേദനം നല്‍കും. ഫെഡറല്‍ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളുമായും കൂടിയാലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറാൈയി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു. സിപിഎം ഏരിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരങ്ങളില്‍ കേന്ദ്രം കടന്നുകയറുകയാണ്. സഹകരണ മേഖലയെ തകര്‍ക്കുകയാണ്. പൊതുമേഖലയെ ഇല്ലാതാക്കുകയും ചെയ്തുവെന്നും പിണറായി കുറ്റപ്പെടുത്തി.












Click it and Unblock the Notifications