കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി അറിയാതെ നിയമനങ്ങൾ നടക്കുമോ? താൻ റബർ സ്റ്റാമ്പാണെന്ന് കരുതരുതെന്ന് ഗവർണർ

Google Oneindia Malayalam News

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകൾ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്ന് വ്യക്തമാക്കിയ ഗവർണർ താൻ റബർ സ്റ്റാംപ് അല്ലെന്നും തുറന്നടിച്ചു.

ബന്ധു നിയമനങ്ങള്‍ അനുവദിക്കാനാവില്ല. സര്‍വ്വകലാശാലകള്‍ക്ക് സ്വയംഭരണ അവകാശമുണ്ട്. സർവകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ടു നിൽക്കില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ലന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

arif mohammad khan

നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ല. നിയമം തകർക്കാൻ ഗവൺമെന്റ് തന്നെ ശ്രമിക്കുമ്പോൾ കൂട്ടു നിൽക്കാനാവില്ല. താൻ ചാൻസലറായി തുടരുമ്പോൾ സർവകലാശാലകളിലെ എക്സിക്യൂട്ടീവിന്റെ ഇടപെടലുകൾക്ക് കൂട്ടു നിൽക്കാനാവില്ല. സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും ഗവർണർ വ്യക്തമാക്കി

ദില്ലിയില്‍ മുഖ്യമന്ത്രിക്ക് അടുത്തേക്ക് ഓടിയെത്തി തെരുവ് നായ, ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ദില്ലിയില്‍ മുഖ്യമന്ത്രിക്ക് അടുത്തേക്ക് ഓടിയെത്തി തെരുവ് നായ, ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

കുറ്റാരോപണം നേരിടുന്നവര്‍ക്ക് ജഡ്ജിയാവാന്‍ പറ്റില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നിയമം ബാധകമാണ്. നിയമ വിരുദ്ധ നടപടികള്‍ നിയമ വിധേയമാക്കാനാണ് ചില ബില്ലുകൾ. ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായപ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകള്‍ അയച്ചു. അതിലെല്ലാം തന്നെ സര്‍ക്കാരിനും ചില ഉത്തരവാദിത്വമുണ്ടെന്നും ഗവർഡണർ പറഞ്ഞു

ഉത്തരവാദിത്തം മുഴുവനായി എടുത്തുകൊള്ളൂവെന്നാണ് ഞാന്‍ പറയുന്നത്. ജനാധിപത്യ സര്‍ക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞുവയ്ക്കുന്നത്.

പൊട്ടികരഞ്ഞ് വീട്ടമ്മ, ആശ്ചര്യത്തോടെ സുധാമണി... കയ്യടി നേടിയും, ആവശം നിറച്ചും ഭാരത് ജോഡോപൊട്ടികരഞ്ഞ് വീട്ടമ്മ, ആശ്ചര്യത്തോടെ സുധാമണി... കയ്യടി നേടിയും, ആവശം നിറച്ചും ഭാരത് ജോഡോ

English summary
kerala governor arif mohammad khan against chief minister pinarayi vijayan and kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X