കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് ഭേദഗതി കൊണ്ടുവന്നാലും ബന്ധുനിയമനം അനുവദിക്കില്ല; സർക്കാരിനെ വിടാതെ ഗവർണർ

Google Oneindia Malayalam News

തിരുവനന്തപുരം: സർവകലാശാലകളിലെ ബന്ധു നിയമന വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം തുടർന്ന് ഗവർണർ. അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹിയിൽനിന്നും മടങ്ങിയെത്തിയ ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. നിയമസഭയ്ക്കു ബിൽ പാസാക്കാനുള്ള അധികാരമുണ്ട്.

ഏതു ബിൽ പാസാക്കിയാലും സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്ന നടപടികളോ വൈസ് ചാൻസലർ ബന്ധുനിയമനം നടത്തുന്ന രീതിയോ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.നിയമപരമായും ഭരണഘടനാപരമായും തന്നിൽ അർപ്പിതമായ ജോലിയാണ് നിർവഹിക്കുന്നത്.

സർവകലാശാല നിയമഭേദഗതി സഭയിൽ; തടസവാദവുമായി പ്രതിപക്ഷം, ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടുസർവകലാശാല നിയമഭേദഗതി സഭയിൽ; തടസവാദവുമായി പ്രതിപക്ഷം, ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

1

കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു നിയമനം നൽകാനുള്ള തീരുമാനം പൊതുജനങ്ങൾ അറിഞ്ഞിട്ടും സർക്കാർ പ്രതിരോധം തീര്‍ക്കുകയാണെന്ന് ഗവർണർ പറഞ്ഞു. പ്രിയാ വർഗീസിന്റെ രാഷ്ട്രീയ നിയമത്തിൽ ചാൻസലർ എന്ന നിലയിൽ ലജ്ജിക്കുന്നു. കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ താനെടുത്ത നടപടി കോടതിയും ശരിവച്ചത് ഗവർണർ ചൂണ്ടിക്കാട്ടി.

2

'ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുമെന്നു പറയുമ്പോൾ, തന്നിൽ അർപ്പിതമായ ചുമതല ശരിയായി നിർവഹിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. മറ്റുള്ള ഭരണഘടനാ സ്ഥാപനങ്ങളിൽ അതൃപ്തിയുണ്ടെന്നല്ല അതിന്റെ അർഥം. നിയമത്തിനു കീഴിലാണ് നമ്മളെല്ലാം ജീവിക്കുന്നത്.ഭരണഘടനയും നിയമവും അനുശാസിക്കുന്ന തരത്തിൽ തീരുമാനമെടുക്കും. എങ്ങനെ നടപടിയെടുക്കണമെന്ന് ആർക്കും നിർബന്ധിക്കാനാകില്ല. സർവകലാശാല നിയമനങ്ങൾ യുജിസി ചട്ടങ്ങൾ അനുസരിച്ചാകണം എന്നു സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഗവർണർ പറഞ്ഞു

3

സർവകലാശാലകളുമായോ കോളേജുകളുമായോ ബന്ധമുള്ളവർ സേർച്ച് കമ്മിറ്റിയിൽ പാടില്ല. എന്നാൽ, ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർനാണ് ഇവിടെ സേര്‍ച്ച് കമ്മിറ്റി ചെയർമാൻ. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഗൂഢാലോചന നടന്നത് ഡൽഹിയിലാണെന്നു ഗവർണർ പറഞ്ഞു. വൈസ് ചാൻസലറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അദ്ദേഹം ആവർത്തിച്ചു.

4

അതേസമയം സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭയിൽ ബുധനാഴ്ച അവതരിപ്പിച്ചു. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതമാക്കുന്നതാണ് ബിൽ.സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി. ഇത് പ്രകാരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയും കൂടി സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകും. ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

5

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയാണ് സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സഭയില്‍ അവതരിപ്പിച്ചത്.
അതേസമയം ബില്ലിന് എതിരെ പ്രതിപക്ഷം തടസ്സവാദമുന്നയിച്ചു. ബിൽ കേന്ദ്ര നിയമത്തിന് എതിരാണെന്നും ഭരണഘടനാ വിരുദ്ധമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്നും പി സി വിഷ്ണുനാഥ് എംഎൽഎ സഭയിൽ പറഞ്ഞു.

6

എന്നാൽ പ്രതിപക്ഷത്തിന്റെ വാദം നിലനിൽക്കില്ലെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. കമ്മിറ്റിയലെ അംഗങ്ങളുടെ എണ്ണം എത്രയാണെന്നും ആരൊക്കെയെന്നും യുജിസി പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.സർക്കാരിന് നിയമം നിർമിക്കാമെന്നും വി സിമാരെ കുറ്റമറ്റ രീതിയിൽ നിയമിക്കാനാണ് നിയമഭേദഗതിയെന്നും മന്ത്രി വ്യക്തമാക്കി.ഇതോടെ പ്രതിപക്ഷത്തിന്റെ തടസ്സവാദം സ്പീക്കർ തള്ളുകയായിരുന്നു.നിലവില്‍ ഗവര്‍ണറുടെയും യുജിസിയുടേയും സര്‍വകലാശാലയുടേയും നോമിനികള്‍ മാത്രമാണ് സമിതിയിലുള്ളത്.

ആരാധകരെ കയ്യിലെടുത്ത് മാളവിക... പുത്തൻ ഫോട്ടോഷൂട്ടും വൈറല്‍...കാണാം ചിത്രങ്ങള്‍

English summary
kerala governor arif mohammad khan on signing new bills strongly criticized government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X