• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി സാംസ്‌കാരിക വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണറെ കേരള കലാമണ്ഡലത്തിന്റെ ചാന്‍ലര്‍ പദവിയില്‍ നിന്ന് നീക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ പ്രമുഖ കല്‍പ്പിത സര്‍വകലാശാലയാണ് കലാമണ്ഡലം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിച്ചിരുന്നത്.

നേരത്തെ തന്നെ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുമെന്ന് സാംസ്‌കാരിക വകുപ്പ് സൂചന നല്‍കിയിരുന്നു. സംസ്ഥാനത്തെ സര്‍വകലാശാലകുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി കൊണ്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതിലേക്കുള്ള ആദ്യ പടിയാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പരസ്യ വാക്‌പോരും നടക്കുന്നുണ്ട്.

അതേസമയം കലാമണ്ഡലം ചാന്‍സലര്‍ പദവിയിലേക്ക് ഗവര്‍ണര്‍ക്ക് പകരം കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചാന്‍സറാക്കാമെന്നാണ് സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലകളുടെ ഗവര്‍ണറായി 2006 മുതലാണ് ഗവര്‍ണര്‍ എത്തുന്നത്. പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലറാണ് ചാന്‍സലറുടെ ചുമതല വഹിക്കുക.

ജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണംജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണം

പുതിയ ചാന്‍സലര്‍മാര്‍ക്ക് 75 വയസ്സാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ചാന്‍സലര്‍ പദവിയില്‍ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

ജര്‍മന്‍ യുവാവിന്റെ ജീവിതം മാറി, ലോട്ടറിയിലൂടെ കിട്ടിയത് 81 കോടി; നടത്തിയെടുക്കാനുള്ളത് ഒരാഗ്രഹംജര്‍മന്‍ യുവാവിന്റെ ജീവിതം മാറി, ലോട്ടറിയിലൂടെ കിട്ടിയത് 81 കോടി; നടത്തിയെടുക്കാനുള്ളത് ഒരാഗ്രഹം

ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയാല്‍, നിയമസഭയില്‍ കൊണ്ടുവന്ന് ബില്ലായി പാസാക്കാനാണ് നീക്കം. ഇക്കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയാണ്. ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിക്കേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് നിയമിക്കുന്നത് ഉചിതമാവില്ല എന്ന പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്ന ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കലാ-സാംസ്‌കാരി മേഖലയില്‍ നിന്നുള്ള ഉന്നതര്‍ വരുന്നതോടെ കൂടുതല്‍ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.

അഞ്ച് വര്‍ഷത്തേക്കാവും കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയിലേക്ക് നിയമനം നടത്തുകയെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം എന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. ഗവര്‍ണറുടെ ഇനിയുള്ള നീക്കം എങ്ങനെയായിരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രതിപക്ഷത്തിന്റെ നിലപാടും നിര്‍ണായകമാകും.

English summary
kerala governor arif mohammed khan removed from the chancelor of kalamandalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X