കണ്ണൂരില്‍ നടന്നത് പകരത്തിന് പകരം; ഇരു പാര്‍ട്ടികള്‍ക്കും പങ്കെന്ന് ഗവര്‍ണര്‍, ബിജെപിക്ക് 'അടി'?

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ നടന്ന കൊലപാതകം പകരത്തിന് പകരമെന്ന് ഗവര്‍ണര്‍ പി സദാശിവം. കണ്ണൂരിലെ കൊലപാതകങ്ങളില്‍ സിപിഎമ്മിനും ബിജെപിക്കും തുല്ല്യ പങ്കാളിത്തമാണ് ഉള്ളതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഗവര്‍ണറുടെ ഈ നിലപാടായിരിക്കാം ബിജെപി സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ കൊല്ലപ്പെട്ടവരുടെ മുഴുവന്‍ പട്ടികയും ഗവര്‍ണര്‍ ശേഖരിച്ചു.

 അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിരുന്നു

അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിരുന്നു

ഗവര്‍ണറുടെ ഈ അഭിപ്രായങ്ങള്‍ തന്നെ സന്ദര്‍ശിച്ച ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘത്തോട് ഗവര്‍ണര്‍ വ്യക്തമാക്കിയരുന്നു.

 ബിജെപിക്ക് അനുകൂലമല്ല

ബിജെപിക്ക് അനുകൂലമല്ല

കണ്ണൂരില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ഏതെങ്കിലും ഒരുപക്ഷത്തെ മാത്രം അനുകൂലിക്കാനുള്ള ശ്രമം നടത്തുന്നില്ല. തങ്ങള്‍ക്ക് അനുകൂലമായി ഗവര്‍ണര്‍ ഇടപെടാത്തതാണ് ബിജെപി പ്രകോപിപ്പിക്കുന്നത്.

കേന്ദ്ര നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

കേന്ദ്ര നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

നേരത്തെ കേന്ദ്രത്തില്‍ നിന്നും ബിജെപി നേതാക്കളായ ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവും, മീനാക്ഷി ലേഖി എംപിയും സന്ദര്‍ശിച്ച ശേഷം ഗവര്‍ണറെ കണ്ടിരുന്നു.

 പട്ടിക കൈമാറി

പട്ടിക കൈമാറി

കേന്ദ്ര നേതാക്കള്‍ക്കും ഗവര്‍ണര്‍ കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെയും സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകരുടെ പട്ടിക കൈമാറുകയായിരുന്നു.

 മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടും

മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടും

കണ്ണൂര്‍ സംഭവത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടുമെന്നും ഇത് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നുമായിരുന്നു ബിജെപി പ്രതീക്ഷിച്ചത്.

 ഗവര്‍ണര്‍ അഫ്‌സ്പയെ അനുകൂലിച്ചില്ല

ഗവര്‍ണര്‍ അഫ്‌സ്പയെ അനുകൂലിച്ചില്ല

കണ്ണൂര്‍ അഫ്‌സ്പ കൊണ്ടുവരണമെന്ന ബിജെപിയുടെ ആവശ്യത്തോട് ഗവര്‍ണര്‍ അനുകൂലമായിട്ടല്ല് പെരുമാറിയത് ഇതൊക്കെയാകാം ബിജെപിയെ ചൊടിപ്പിച്ചത്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വയനാട്ടില്‍ വീണ്ടും മാവോയിസിറ്റ് സാന്നിദ്ധ്യം; എല്ലാം ആയുധധാരികള്‍, വാരാഹിണി ദളം, തിരിച്ചടി ഉറപ്പ്?കൂടുതല്‍ അറിയാന്‍

English summary
Kerala Governor P Sadasivam collected list of political murders in Kannur provoked BJP
Please Wait while comments are loading...