Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ പെന്‍സില്‍ വരുത്തിയ വയ്യാവേലി

ആലുവ: ആറന്‍ മുളയില്‍ ഒരു തുണ്ടു ഭൂമി പോലും നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ ജി എസു മായി ബന്ധപ്പെട്ട ഫയലില്‍ നിന്നും വയല്‍ നികത്തിയ ഭാഗം ഒഴിവാക്കാന്‍ ആവിശ്യപ്പെട്ടിട്ടില്ല. എന്നാല്‍ സംശയം തോന്നിയ ഭാഗത്ത്‌ കൂടുതല്‍ വിശദീകരണം ആവിശ്യപ്പെടാന്‍ പെന്‍സില്‍ കൊണ്ട്‌ അടയാളപ്പെടുത്തുകയായിരുന്നു എന്നും മുഖ്യമന്ത്രി.

ബന്ധപ്പെട്ട ഫയല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ കാണിക്കുന്നതിന്‌ തടസമില്ലെന്നും,ആറന്‍ മുള വിമാനത്താവള ഭൂമി പോക്കുവരവു ചെയ്‌തത്‌ മുന്‍ സര്‍ക്കാര്‍ ആണെന്നും ആ നടപടി ക്രമങ്ങള്‍ കൈകാര്യം ചെയ്യുക മാത്രമാണ്‌ ഈ സര്‍ക്കാര്‍ ചെയ്‌തത്‌ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതു സംബന്ധിച്ച്‌ പുറത്തു വരുന്ന വാര്‍ത്തകള്‍ വളച്ചൊടിച്ച്‌ ദുരൂഹത സൃഷ്ടിക്കുന്നത്‌ മാധ്യമങ്ങളാണെന്നാണ്‌ മുഖ്യന്റെ വാദം.

Oommenchandy

എന്നാല്‍ നെല്‍വയല്‍ നികത്താന്‍ ഒരുതരത്തിലുള്ള അനുമതിയും എല്‍ ഡി എഫ്‌ സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്ന്‌ പ്രതിപക്ഷനോതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. 2005,2006 വര്‍ഷങ്ങളില്‍ ഏബ്രഹാം കളിമണ്ണിലാണ്‌ ആറന്‍ മുളയില്‍ അനതികൃതമായി വയല്‍ നികത്തിയത്‌.ഇതിനെതിരെ കര്‍ഷകരും കെഎസ്‌കെടിയു പ്രവര്‍ത്തകരും സമരം ചെയ്യുകയും പോലീസ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തിരുന്നു. പിന്നീട്‌ നിലം നികത്തുന്നതിന്‌ സിപിഎം പ്രവര്‍ത്തകരില്‍ നിന്നും സംരക്ഷണമാവിശ്യപ്പെട്ട്‌ ഉടമ ഹൈക്കോടതിയെ സമിപ്പിച്ചത്‌ ഇതിനുള്ള തെളിവാണെന്ന്‌ വി എസ്‌ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+