കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരനെ കൊല്ലാന്‍ ശ്രമം; ആര്‍എസ്എസ് കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആര്‍ എസ് എസ് അനുഭാവിയായി മാറുകയാണെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ ആര്‍ എസ് എസ്സുകാര്‍ പ്രതികളായ പോലീസുകാരനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

2005ല്‍ മഹാത്മാ ഗാന്ധി കോളേജില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളേജിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തിനെതിരെ ആര്‍ എസ് എസ് - എ ബി വി പി പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു. സംഭവത്തില്‍ അന്ന് സിഐ ആയിരുന്ന മോഹനന്‍ നായര്‍ക്കു ഗുരുതരമായ പരിക്കേറ്റിരുന്നു.

ramesh-chennithala

32 പ്രതികളുണ്ടായിരുന്ന കേസില്‍ കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ ഹരിദാസാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കാമ്പസില്‍ നടത്തിയ റെയിഡില്‍ ഒട്ടേറെ മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം, സംഘം ചേരല്‍, വധശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്.

പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിച്ചിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസ് പിന്‍വലിച്ചതില്‍ തനിക്ക് പങ്കില്ല. 2012ല്‍ ആയിരുന്നു പ്രതികള്‍ അപേക്ഷ നല്‍കിയതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ രൂക്ഷഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. ആര്‍ എസ് എസ്സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇതെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

English summary
Kerala Govt withdraws case involving RSS-ABVP activists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X