കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഭേദമായവർക്ക് നിർബന്ധിത ക്വാറന്റൈൻ ഇല്ല: പ്രോട്ടോക്കോൾ പരിഷ്കരിച്ച് സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിടെ കൊറോണ വൈറസ് ബാധിതരുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റൈൻ സംബന്ധിച്ച പ്രോട്ടോക്കോൾ പരിഷ്കരിച്ച് ആരോഗ്യവകുപ്പ്. രോഗികളുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നിട്ടുള്ള ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവർ മാത്രം 14 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നാണ് പരിഷ്കരിച്ച പ്രോട്ടോക്കോൾ.

തൃശൂരില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ്: 50 പേര്‍ രോഗമുക്തരായി, ജില്ലയില്‍ 909 രോഗികള്‍തൃശൂരില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ്: 50 പേര്‍ രോഗമുക്തരായി, ജില്ലയില്‍ 909 രോഗികള്‍

ലോ റിസ്ക് വിഭാഗത്തിൽപ്പെട്ടുന്നവർ അടുത്ത 14 ദിവസത്തേക്ക് ആൾക്കുട്ടം, പൊതുപരിപാടികൾ, യാത്രകൾ, എന്നിവയിൽ ഒഴിഞ്ഞ് നിന്നാൽ മതിയെന്നാണ് പുതിയ നിർദേശം. രോഗികളുടെ സെക്കണ്ടറി കോണ്ടാക്ടിൽപ്പെടുന്നവർക്കും ഇതേ നിർദേശം ബാധകമാണ്. എന്നാൽ ഇവരെല്ലാം മുഴുവൻ സമയവും മാസ്ക് ധരിക്കുകയും സാമൂഹിക അകലം കർശനമായി പാലിക്കുകയും വേണം.

 corona4353-159

പുതുക്കിയ മാർഗ്ഗരേഖ അനുസരിച്ച് കൊവിഡ് ഭേദമായി ആശുപത്രി വിട്ടവരും ഏഴ് ദിവസത്തേക്ക് നിർബന്ധിത ക്വാറന്റൈനിൽ കഴിയേണ്ടതില്ല. അതേ സമയം ഇത്തരക്കാർ ഈ ഏഴ് ദിവസക്കാലയളവിനുള്ളിൽ അനാവശ്യ യാത്രകൾ, മറ്റുള്ളവരുമായുള്ള സമ്പർക്കം എന്നിവ ഴിവാക്കേണ്ടതുണ്ടെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നുണ്ട്.

നേരത്തെ കേരളത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് 28 ദിവസത്തേക്കായിരുന്നു ക്വാറന്റൈൻ നിർദേശിക്കപ്പെട്ടിരുന്നത്. ആദ്യ 14 ദിവസം സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ സെന്ററുകളിലും പിന്നീടുള്ള 14 ദിവസം വീടുകളിലുമായിരുന്നു വിദേശത്ത് നിന്നുമെത്തുന്നവർ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്. എന്നാൽ പിന്നീട് വീടുകളിൽ സൌകര്യമുള്ളവർക്ക് വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാമെന്ന് സർക്കാർ തന്നെ നിർദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ നിർദേശം അനുസരിച്ച് കേരളത്തിന് പുറത്ത് നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയായിരിക്കും. കുറഞ്ഞ ദിവസത്തെ അവധിയ്ക്ക് വേണ്ടി കേരളത്തിലേക്ക് എത്തുന്നവർക്ക് ഗുണം ചെയ്യുന്നവർക്ക് ഗുണം ചെയ്യുന്നതാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം.

English summary
Kerala Health Department revises coronavirus protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X