കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഗ്രശബ്ദമുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു

Google Oneindia Malayalam News

കൊച്ചി: ഉഗ്രശോഷിയുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. സൂര്യാസ്തമയത്തിനും സൂര്യോദയത്തിനുമിടയില്‍ നടത്തുന്ന ഉഗ്ര ശേഷിയുള്ള വെടിക്കെട്ടാണ് ഹൈക്കോടതി നിരോധിച്ചത്. പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.

ജസ്റ്റിസ് ചിദംബരേഷ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്. പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ദുരന്തമുണ്ടാക്കിയ വെടിക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് എങ്ങിനെ നടന്നുവെന്നും, പോലീസ് എന്തുകൊണ്ട് തടഞ്ഞില്ലെന്നും ചോദിച്ച കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

Kerala High Court

സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാന്‍ ആരോ ശ്രമിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഏഴു ചട്ടങ്ങള്‍ ലംഘിക്കപ്പട്ടുവെന്നും, സ്‌ഫോടന വസ്തു നിയമം പാലിക്കപ്പെട്ടില്ലെന്നും കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. നിയമലംഘനമാണ് ദുരന്തത്തിന് കാരണമായതെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

പോലീസും ജില്ലാ ഭരണകൂടവും സത്യവാങ്മൂലം നല്‍കണമെന്നും കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. വെടികെട്ട് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാണെന്നും, അന്വേഷണത്തിന്റെ കാര്യക്ഷമതയില്‍ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു.

വെടികെട്ടിന് എത്രകിലോ വെടിമരുന്ന് ഉപയോഗിച്ചെന്ന കോടതിയുടെ ചോദ്യത്തിന് കമ്മീഷണര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. എന്നാല്‍ അമ്പലങ്ങളിലെ വെടികെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും പൂര്‍ണ്ണമായും വെടിക്കെട്ട് നിരോധിക്കുന്നതില്‍ യോജിപ്പില്ലെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

English summary
Kerala High Court bans crack bursting at night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X