ആറന്മുളയ്ക്കായി നികത്തിയഭൂമി പൂര്‍വസ്ഥിതിയിലാക്കണം
ആറന്‍മുള: ആറന്മുള വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ തോടും ചാലും പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഹൈകോടതി. റണ്‍വേയുടെ മധ്യഭാഗത്തെ 6.34 ഏക്കര്‍ ഭൂമിയാണ് മണ്ണിട്ട് നികത്തിയിരുന്നത്. ഈ ഭൂമി പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്. കെജിഎസ് ഗ്രൂപ്പാണ് പ്രദേശം മണ്ണിട്ട് നികത്തിയത്.
ലാന്റ് റവന്യൂ കമ്മീ,ണറുടെ ഉത്തരവ് ഒരു മാസത്തിനകം നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ്. ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി ഗ്രീന്‍ ട്രിബ്യൂണല്‍ റദ്ദാക്കിയത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയിരുന്നത്.

ആറന്മുള പദ്ധതിയ്ക്ക് ഗ്രീന്‍ ട്രിബ്യൂണല്‍ അനുമതി റദ്ദാക്കിയതോടെ സുപ്രീംകോടതിയെ സമീപിയ്ക്കാനൊരുങ്ങുകയാണ് കെജിഎസ് ഗ്രൂപ്പ്. എന്നാല്‍ ഇനി പദ്ധതിയിമായി സഹകരിയ്ക്കില്ലെന്ന് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചിരുന്നു. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications