ഗവര്‍ണര്‍ക്ക് തിരിച്ചടി; കെടിയു സിന്‍ഡിക്കേറ്റ് തീരുമാനം സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഗവര്‍ണര്‍ അരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കേരള സാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സതീഷ് നൈനാനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. കെ ടി യു വിസിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും എടുത്ത തീരുമാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടഞ്ഞിരുന്നു.
ഇതൊക്കെ കഴിച്ചില്ലെങ്കില്‍ വലിയ നഷ്ടമാണ്; കേരളത്തില്‍ എത്തിയാല്‍ കഴിക്കേണ്ട നാല് വിഭവങ്ങള്‍
തന്റെ എതിര്‍പ്പോടെ എടുത്ത തീരുമാനങ്ങള്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു വിസി ഡോ. സിസ തോമസ് ഗവര്‍ണറെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഗവര്‍ണറുടെ നടപടിയാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.വി സിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വി സിയുടെ നടപടി പരിശോധിക്കാന്‍ മറ്റൊരു സമിതി, ഗവര്‍ണര്‍ക്ക് വിസി അയക്കുന്ന കത്തുകള്‍ സിണ്ടിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്യണം എന്നീ തീരുമാനങ്ങളും ഗവര്‍ണര്‍ തടഞ്ഞിരുന്നു.
വി സിയോടെ എതിര്‍പ്പോടെ സ്വീകരിച്ച നിലപാടുകള്‍ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവന്‍ സ്വീകരിച്ച നിലപാട്. നേരത്തെ സിസിയെ മാറ്റി പകരം താല്‍ക്കാലിക വിസിയായി നിയമിക്കുന്നതിന് സര്‍ക്കാര്‍ മൂന്ന് സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക നല്‍കിയെങ്കിലും ഗവര്‍ണര്‍ അത് പരിഗണിച്ചില്ല.സര്‍ക്കാര്‍ നോമിനികളെ തള്ളി സിസ തോമസിനെ ഗവര്‍ണര്‍ വി സിയാക്കിയത് മുതല്‍ തുടങ്ങിയ തര്‍ക്കങ്ങളാണ് നിലനിന്നിരുന്നത്.












Click it and Unblock the Notifications