കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷിനും സരിത്തിനും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Google Oneindia Malayalam News

കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്‌നയ്‌ക്കെതിരെ സര്‍ക്കാര്‍ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന സര്‍ക്കാര്‍ വാം അംഗീകരിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്'. ഹര്‍ജിയ്ക്ക് പിറകില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ ടി ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.

swapna

തിരുവനന്തപുരം കണ്ടോന്‍മെന്റ് പൊലീസാണ് കേസെടുത്തത്. പലഭാഗത്ത് നിന്നും ഭീഷണിയുള്ളതിനാല്‍ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് സ്വപന കോടതിയില്‍ ആവശ്യപ്പെട്ടത്. ഇടക്കാല ഉത്തരവും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ എന്തിനാണ് തിടുക്കമെന്നാണ് രാവിലെ കോടതി ആരാഞ്ഞത് .

ഇതിനിടെ, മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരില്‍ ഒരാള്‍ തന്നെ വന്നുകണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു.
പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും, കുട്ടികള്‍ ഒറ്റയ്ക്ക് ആവുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ സ്വപ്ന സുരേഷ് പറയുന്നു.

രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ , ഇന്ന് രാവിലെ പത്ത് മണിയോടെ പിന്‍വലിക്കണമെന്നും ഇത് പിന്‍വലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നെന്നും താന്‍ അതിന് തയ്യാറാകാതിരുേെന്നതാ വളരെ രൂക്ഷമായ ഭാഷയില്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇയാള്‍ തന്നോട് പറഞ്ഞ കാര്യങ്ങളുടെ ഒരു ഭാഗം താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും, അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നു .

സ്വപ്‌ന സുരേഷ് സുഹൃത്ത്,കൊച്ചിയില്‍ വരുമ്പോള്‍ വിളിക്കാറുണ്ട്: ഷാജി കിരണ്‍സ്വപ്‌ന സുരേഷ് സുഹൃത്ത്,കൊച്ചിയില്‍ വരുമ്പോള്‍ വിളിക്കാറുണ്ട്: ഷാജി കിരണ്‍

അതേ സമയം, ഇതിന് പിന്നാലെ ഷാജി കിരണ്‍ പ്രതികരണവുമായി രംഗത്തെത്തി. കോടിയേരിയെയോ മുഖ്യമന്ത്രിയെയോ ഒന്നും തനിക്ക് പരിചയമില്ലെന്നും സ്വപ്നയെ ഒരു സുഹൃത്തെന്ന രീതിയില്‍ പരിചയമുണ്ടെന്നും ഷാജി കിരണ്‍ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് വിഡ്ഢിത്തം കാണിക്കരുത് എന്ന് ഉപദേശിക്കുക മാത്രമാണുണ്ടായതെന്നും മൊഴി തിരുത്താന്‍ ആവശ്യപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഷാജി കിരണ്‍ പറഞ്ഞു .

Recommended Video

cmsvideo
പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia

English summary
Kerala High Court rejected the anticipatory bail application Of Swapna Suresh and Sarith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X